കൂറുമാറി വോട്ട് ചെയ്തു; സിപിഐ  മുൻ നേതാവിനെതിരെ കൈയേറ്റ ശ്രമം;  ഓടി അടുത്തുള്ള പ്രാ​ർ​ഥനാല​യ​ത്തി​ൽ  കയറിയതിനാൽ  രക്ഷപ്പെടുകയായിരുന്നു

കൊ​ടു​ങ്ങ​ല്ലൂ​ർ:എ​ട​വി​ല​ങ്ങ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​റു​മാ​റി വോ​ട്ട് ചെ​യ്ത മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നു​നേ​രെ കൈയേറ്റ ശ്ര​മം. സി​പി​ഐ മു​ൻ നേ​താ​വ് ടി.​എം.​ഷാ​ഫി ക്കു ​നേ​രെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കൈയേറ്റ ശ്ര​മം ഉ​ണ്ടാ​യ​ത്.​ശ്രീ നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ പ​തി​യാ​ശ്ശേ​രി​ക്കു സ​മീ​പം ഒ​രു ബ​ന്ധു​വി​ന്‍റെ മ​ര​ണ​വീ​ട്ടി​ൽ പോ​യി വ​രു​ന്പോ​ഴാ​ണ് ഒ​രു സം​ഘം ആ​ളു​ക​ൾ കൈയേറ്റ​ത്തി​ന് ശ്ര​മി​ച്ച​ത്.

ടി.​എം.​ഷാ​ഫി ഓ​ടി സ​മീ​പ​ത്തു​ള്ള പ്രാ​ർ​ഥനാ ആ​ല​യ​ത്തി​ൽ കേ​റി​യ​ത് കൊ​ണ്ട് മാ​ത്ര​മാ​ണ് കൂ​ടു​ത​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഇ​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം എ​ട​വി​ല​ങ്ങ് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​തെ ബി​ജെ​പിക്ക് ​അ​നു​കൂ​ല​മാ​യി വോ​ട്ടു ചെ​യ്യു​ക​യും മ​റ്റൊ​രു അം​ഗ​ത്തി​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ബി​ജെ​പി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ ടി.​എം.​ഷാ​ഫി​യെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കു​ക​യും ടെ​ലി​ഫോ​ണി​ൽ കൂ​ടി ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ഇ​തി​ന്‍റെ ഫ​ല​മാ​യി ഷാ​ഫി​യു​ടെ വീ​ടി​ന് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രി​ക്കെ​യാ​ണ് കൈയേ​റ്റ ശ്ര​മം ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts