പാ​ർ​ക്കിം​ഗ് ഫീ​സ് ന​ൽകാ​ത്ത​തിനെ തുടർന്ന്​  ലോറി ഡ്രൈവറെ മർദിച്ച  സംഭവം; പ​ഞ്ചാ​ബ് സ്വ​ദേ​ശി ജോ​ഗീ​ന്ദ​ർ​സിം​ഗിന് പരാതിയില്ല;   കേസ് ഒത്തു തീർപ്പാക്കി

കോ​ട്ട​യം: കോ​ടി​മ​ത​യി​ൽ പാ​ർ​ക്കിം​ഗ് ഫീ​സ് ന​ൽകാ​ത്ത​തി​ന് ലോ​റി ഡ്രൈ​വ​റെ മ​ർ​ദി​ച്ച സം​ഭ​വം പോ​ലീ​സ് ഇ​ട​പെ​ട്ട് ഒ​ത്തു തീ​ർ​ന്നു. ത​ന്‍റെ പോ​ക്ക​റ്റി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത പ​ണ​വും മൊ​ബൈ​ൽ ഫോ​ണും എ​ടി​എം കാ​ർ​ഡും തി​രി​കെ ത​ന്നാ​ൽ മ​തി​യെ​ന്നും കേ​സ് വേ​ണ്ടെ​ന്നു​ം മ​ർ​ദ​ന​മേ​റ്റ ക​ണ്ടെ​യ്ന​ർ ലോ​റി ഡ്രൈ​വ​ർ പ​ഞ്ചാ​ബ് സ്വ​ദേ​ശി ജോ​ഗീ​ന്ദ​ർ​സിം​ഗ് (59) ആ​വ​ശ്യപ്പെട്ടതോടെയാണ് കേ​സെ​ടു​ക്കാ​തി​രു​ന്ന​തെ​ന്ന് വെ​സ്റ്റ് പോ​ലീ​സ് പ​റ​യു​ന്നു.

ഇ​ത​നു​സ​രി​ച്ച് മ​ർ​ദി​ച്ച​വ​ർ ത​ട്ടി​യെ​ടു​ത്ത സാ​ധ​ന​ങ്ങ​ൾ തി​രി​കെ ന​ല്കി. ജോ​ഗീ​ന്ദ​ർ​സിം​ഗി​നെ ത​ല്ലി​യ​വ​രെ സ്റ്റേ​ഷ​നി​ൽ വ​രു​ത്തി​യാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ കോ​ടി​മ​ത എം​ജി റോ​ഡി​ലാ​ണ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച സം​ഭ​വ​മു​ണ്ടാ​യ​ത്. മ​ർ​ദ​ന വി​വ​ര​മ​റി​ഞ്ഞ് വെ​സ്റ്റ് സ്റ്റേ​ഷ​നി​ൽ നി​ന്ന് പോ​ലീ​സ് എ​ത്തി​യാ​ണ് ഡ്രൈ​വ​റെ ആ​ശു​പ​ത്രി​ലാ​ക്കി​യ​ത്.

മ​ർ​ദി​ച്ച​വ​ർ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​രാ​ണെ​ന്നും ഹെ​ൽ​മ​റ്റ് ധ​രി​ച്ചാ​ണ് എ​ത്തി​യ​തെ​ന്നും അ​വ​ർ പ​ണ​വും ഫോ​ണും പി​ടി​ച്ചു​പ​റി​ച്ചെ​ന്നും മ​ർ​ദ​ന​മേ​റ്റ ഡ്രൈ​വ​ർ പോ​ലീ​സി​ന് മൊ​ഴി ന​ല്കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഹ​ന പ​രി​വ് ക​രാ​ർ എ​ടു​ത്ത​വ​രെ പോ​ലീ​സ് ക​ണ്ടെ​ത്തി സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.  അ​തേ സ​മ​യം കോ​ടി​മ​ത​യി​ൽ പാ​ർ​ക്കിം​ഗ് ഫീ​സ് ത​ർ​ക്ക​വും ഇ​തേ തു​ട​ർ​ന്നു​ള്ള സം​ഘ​ർ​ഷ​വും സ്ഥി​ര​മാ​ണ​മെ​ന്ന് പ​രാ​തി​യു​ണ്ട്.

Related posts