കള്ളുകുടിച്ചാല്‍..! വിവാഹ വീട്ടില്‍ ചേരിതിരിഞ്ഞ് അടി: മദ്യപാനികളുടെ ആക്രമണത്തില്‍ വഴിയാത്രികര്‍ക്കു പരിക്ക്

alp-adipidiപേരൂര്‍ക്കട: കൊടുങ്ങാനൂര്‍ വാര്‍ഡിലെ പന്തുകളത്ത് വിവാഹവീട്ടില്‍ ചേരിതിരിഞ്ഞ് അടി. വഴിയാത്രികരായ ചിലര്‍ക്കും മര്‍ദനമേറ്റു. വട്ടിയൂര്‍ക്കാവ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കഴിഞ്ഞദിവസം പന്തുകളത്തെ ഒരു വീട്ടില്‍ വിവാഹം നടന്നിരുന്നു.വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ചിലര്‍ വീടിനു സമീപം ഒത്തുകൂടിയശേഷം മദ്യപാനം തുടങ്ങി. മദ്യപിച്ച് ലക്കുകെട്ടവരില്‍ ചിലരാണ് പ്രശ്‌നമുണ്ടാക്കിയത്.

വരന്റെയും വധുവിന്റെയും പക്ഷക്കാരായ ചിലര്‍ ചേരിതിരിഞ്ഞ് അടിപിടികൂടി. സംഘര്‍ഷത്തിനിടെ ചിലരുടെ മുഖത്തും മറ്റുചിലരുടെ കൈകാലുകള്‍ക്കുമാണ് പരിക്കേറ്റത്. മദ്യപാനികള്‍ വഴിയാത്രികരായ ചിലരുടെ നേരേയും അരിശം തീര്‍ത്തു.ഇവര്‍ വടികളുമായി ഓടിയടുക്കുന്നതുകണ്ട ചിലര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വട്ടിയൂര്‍ക്കാവ് എസ്‌ഐ മുരളീകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പന്തുകളം സ്വദേശി ശരത്തിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ ചെവിക്കും മുഖത്തും സാരമായി പരിക്കേറ്റിരുന്നു.ഇയാളെ പിന്നീട് വിട്ടയച്ചു. ശരത്ത് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ഉള്‍പ്പെടെ 10 ഓളം പേരെക്കുറിച്ച് അന്വേഷണം നടത്തിവരുന്നതായി വട്ടിയൂര്‍ക്കാവ് പോലീസ് അറിയിച്ചു.

Related posts