ഭരണത്തിന് മീതേ പണവും..!  ഭ​ര​ണ​ക​ക്ഷി​ യു​വ​ജ​ന നേ​താ​വി​ന്‍റെ  നേതൃത്വത്തിൽ കലോത്‌സവ വേദിയിൽ മേക്കപ്പ്മാന് ക്രൂരമർദനം; പ്രശ്നം ഗുരുതരമായപ്പോൾ പണം നൽകി  ഒതുക്കിയതായി ആക്ഷേപം

ക​ണി​ച്ചു​കു​ള​ങ്ങ​ര: ക​ലോ​ത്സ​വ ന​ഗ​രി​യി​ൽ ഒ​പ്പ​ന സം​ഘ​ത്തി​നെ ഒ​രു​ക്കാ​നെ​ത്തി​യ മേ​ക്ക​പ്പ് മാ​ന് മ​ർ​ദ​ന​മേ​റ്റു.​ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഉ​റ​ങ്ങു​ന്ന​തി​നാ​യി സ്ഥ​ലം അ​ന്വേ​ഷി​ച്ച് ന​ട​ന്ന ഇ​യാ​ളെ ചി​ല​ർ കൂ​ട്ടി​ക്കൊ​ണ്ടു പോ​യ ശേ​ഷം മ​ർ​ദി​ക്കു​ക​യാ​യി​രി​ന്നു. മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് ശാ​രീ​രി​ക അ​വ​ശ​ത​യി​ലാ​യ മേ​ക്ക​പ്പ് മാ​ന് ഒ​പ്പ​ന ട്രൂ​പ്പി​നെ ഒ​രു​ക്കു​വാ​നാ​വാ​തെ വ​ന്ന​തോ​ടെ മ​റ്റൊ​രാ​ളെ വി​ളി​ച്ചാ​ണ് മ​ത്സ​ര​ത്തി​ന് കു​ട്ടി​ക​ളെ ത​യ്യാ​റാ​ക്കി​യ​ത്.

മ​ർ​ദ്ദ​നം സം​ബ​ന്ധി​ച്ച് മേ​ക്ക​പ്പ് മാ​ൻ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​പി.​ല​തി​ക​യ്ക്ക് രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പ​രാ​തി ന​ൽ​കി​യ​യാ​ളെ​യും ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​രെ​യും വി​ളി​ച്ചു വ​രു​ത്തി അ​ന്വേ​ഷി​ച്ചി​രു​ന്നു. തെ​റ്റി​ദ്ധാാ​ര​ണ​യാ​ണ് സം​ഭ​വ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ആ​രോ​പ​ണ വി​ധേ​യ​ർ.

പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ ത​യ്യാ​റാ​കാ​തി​രു​ന്ന മേ​ക്ക​പ്പ്മാ​ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി പ​ണം ന​ൽ​കി പി​ന്നീ​ട് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. ഭ​ര​ണ​ക​ക്ഷി​യു​ടെ യു​വ​ജ​ന നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​തി​ക്ര​മ​മെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ് മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യ​ത്.

Related posts