നിനക്ക് തടയണോടാ..!  ഡിവൈഎഫ്ഐ നടത്തിയ ട്രെയിൻ തടയലിനിടെ എ​സ്ഐയുടെ മുഖത്തടിച്ച് പ്രവർത്തകർ; വനിതാ പ്രവർത്തകയെ തടഞ്ഞെന്നാരോപിച്ചായിരുന്നു മർദനം

കൊ​ല്ലം: ട്രെയിന്‌ തടയലിനിടെ എ​സ്ഐ​യ്ക്ക് മർദനമേറ്റു. ഈ​സ്റ്റ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ജി​ജു​വി​നാ​ണ് മു​ഖ​ത്ത​ടി കി​ട്ടി​യ​ത്. മെ​മു പാ​സ​ഞ്ച​ര്‍ ട്രെ​യ്നു​ക​ള്‍ റ​ദ്ദാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ ന​ട​ത്തി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ചി​നി​ടെ യാ​ണ് എ​സ്ഐ​യ്ക്ക് മ​ര്‍​ദ​ന​മേ​റ്റ​ത്. ഡി​വൈ​എ​ഫ്ഐ ട്രെ​യ്ന്‍ ത​ട​യു​മെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്ന് സ്റ്റേ​ഷ​ന് മു​ന്‍​പി​ല്‍ മാ​ര്‍​ച്ച് ത​ട​യാ​ന്‍​വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​രു​ന്നു.

മാ​ര്‍​ച്ച് ത​ട​ഞ്ഞ​യു​ട​ന്‍ പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഏ​റെ നേ​രം ഉ​ന്തും ത​ള്ളും ന​ട​ന്നു. ഇ​തി​നി​ടെ വ​നി​താ പ്ര​വ​ര്‍​ത്ത​ക​യെ ത​ട​ഞ്ഞു​വെ​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് എ​സ്ഐ യു​ടെ മു​ഖ​ത്ത​ടി​ച്ച​ത്.

ട്രെ​യി​ന്‍ ത​ട​യു​ന്ന​തി​നാ​യി ഇ​തേ സ​മ​യം മ​റ്റൊ​രു വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ സം​ഘ​ടി​ച്ചി​രു​ന്നു. പു​റ​ത്ത് ധ​ര്‍​ണ ന​ട​ക്കു​ന്ന സ​മ​യ​ത്ത് ത​ന്നെ അ​ക​ത്ത് പ്ര​വ​ര്‍​ത്ത​ക​ര്‍ ട്രെ​യി​ന്‍ ത​ട​ഞ്ഞി​ട്ടു. ട്രെ​യി​ന്‍ ത​ട​ഞ്ഞ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ലാ​റ്റ്ഫോം ടി​ക്ക​റ്റെ​ടു​ത്താ​ണ് സ്റ്റേ​ഷ​ന​ക​ത്ത് ക​ട​ന്ന​ത്.

Related posts