ഇനി ഒരു നടിയ്ക്കും ഇങ്ങനെയൊരനുഭവം ഉണ്ടാവാതിരിക്കാനാണ് തുറന്ന് പറയുന്നത്! മോഡലിംഗിന്റെ മറവില്‍ നടക്കുന്നത് വന്‍തട്ടിപ്പ്; യുവനടിയുടെ വെളിപ്പെടുത്തല്‍

mareena-3.gif.image.784.410സിനിമാ നടിമാര്‍ക്കും നടന്മാര്‍ക്കുമൊക്കെ ആരെയും കൂസാതെ ജീവിക്കാമെന്നായിരുന്നു അടുത്ത കാലത്തുവരെ ആളുകളുടെ മനസില്‍ പതിഞ്ഞിരുന്നത്. എന്നാല്‍ അവരും സാധാരണക്കാരെ പോലെതന്നെ സമൂഹത്തില്‍ പൊതുവെയുള്ള അക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയരാവുന്നുണ്ട് എന്ന കാര്യം വ്യക്തമായത്, കൊച്ചിയില്‍ സിനിമാനടി തട്ടിക്കൊണ്ടുപോകലിന് വിധേയയാതിനുശേഷമാണ്. ആ സംഭവത്തിനുശേഷം നിരവധി അഭിനേതാക്കള്‍ സമാനമായ രീതിയില്‍ തങ്ങള്‍ക്കുണ്ടായിട്ടുള്ള അനുഭവങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

സിനിമാതാരം മറീനയാണ് മോഡലിംഗിന്റെ പേരില്‍ താന്‍ നേരിട്ട മോശം അനുഭവം പങ്കുവെച്ചുകൊണ്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു പ്രശസ്ത ജുവലറിക്കു വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിനു വേണ്ടിയാണ് സംഘത്തില്‍ ഒരുവന്‍ മറീനയെ വിളിക്കുന്നത്. സുഹൃത്തുക്കള്‍ വഴി വന്ന ഓഫര്‍ ആയതു കൊണ്ടും വിശ്വസീനീയമായ അയാളുടെ അവതരണം കൊണ്ടും മറ്റൊന്നും ആലോചിക്കാതെ ഫോട്ടോ ഷൂട്ടിന് നടി സമ്മതിച്ചു.

പിന്നീട് നടന്നതിനെക്കുറിച്ച് മറീന പറയുന്നതിങ്ങനെ. ‘ഫോട്ടോ ഷൂട്ടിന്റെ ദിവസം അടുത്തിട്ടും ലൊക്കേഷന്‍ എവിടെയെന്ന് ചോദിക്കുമ്പോഴൊക്കെ ഇയാള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. അനേകം തവണ ആവശ്യപ്പെട്ടിട്ടും ഷൂട്ടിംഗിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും നല്‍കാന്‍ അയാള്‍ തയാറായില്ല. തങ്ങള്‍ ഇവന്റ് മാനേജ്‌മെന്റ് ടീമാണെന്നും മോഡലിംഗ് രംഗത്ത് അധികം പരിചയമില്ലെന്നും പറഞ്ഞത് വിശ്വസിച്ച് ആദ്യമൊന്നും സംശയം തോന്നിയില്ല. ഫോട്ടോഷൂട്ടിന്റെ അന്ന് രാവിലെ താന്‍ തന്നെ വന്ന് കൂട്ടികൊണ്ടു പോകാമെന്നും ഷൂട്ടിംഗിനുള്ള മുഴുവന്‍ ടീമും കാത്തിരിക്കുന്ന സ്ഥലത്തേക്ക് ആദ്യം പോകാമെന്നും അയാള്‍ പറഞ്ഞു. എന്നാല്‍ ലൊക്കേഷന്‍ എവിടെയാണെന്ന് പറഞ്ഞാല്‍ മതി ഞാന്‍ എത്തിക്കോളാം എന്ന് തീര്‍ത്തു പറഞ്ഞു. ലൊക്കേഷനെ കുറിച്ച് അപ്പോഴും ഇയാള്‍ ഒന്നും പറഞ്ഞില്ല. പിന്നീട് സംശയം തോന്നി ജുവലറിയിലേയ്ക്ക് നേരിട്ട് വിളിച്ചന്വേഷിച്ചപ്പോഴാണ് അവര്‍ പറഞ്ഞതെല്ലാം കള്ളമായിരുന്നെന്നും ഇങ്ങനെയൊരു ഷൂട്ടിംഗിനെക്കുറിച്ച് അവര്‍ അറിഞ്ഞിട്ടുപോലുമില്ലെന്നും മനസിലാവുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഫോട്ടോ ഷൂട്ട് എന്ന് പറഞ്ഞത് കള്ളമാണെന്നും ഇതൊരു കെണിയായിരുന്നെന്നും ബോധ്യമായത്. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശ്യം. ഇനി മറ്റൊരു നടിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കാനാണ്  ഇത് തുറന്നു പറയുന്നത്.’

Related posts