നടൻ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ വി​വാ​ഹി​ത​നാ​യി;ചടങ്ങിൽ പങ്കെടുത്തവർക്ക് കഴിക്കാൻ ചക്കപ്പഴവും കുടിക്കാൻ തേൻവെള്ളവും; നിരവധി സിനിമാ പ്രവർത്തകർ പങ്കെടുത്തു

marriageക​ണ്ണൂ​ർ: സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തും ന​ട​നു​മാ​യ ശ്രീ​നി​വാ​സ​ന്‍റെ മ​ക​നും ച​ല​ച്ചി​ത്ര​താ​ര​വു​മാ​യ ധ്യാ​നി​ന്‍റെ വി​വാ​ഹം ക​ണ്ണൂ​ർ വാ​സ​വ ക്ലി​ഫ് ഹൗ​സി​ൽ ന​ട​ന്നു. തി​രു​വ​ന​ന്ത​പു​രം ആ​ന​യ​റ സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജി​ന്‍റെ​യും പ​രേ​ത​യാ​യ എ​ലി​സ​ബ​ത്തി​ന്‍റെ​യും മ​ക​ൾ അ​ർ​പ്പി​ത​യാ​ണ് വ​ധു. ഇ​ന്നു രാ​വി​ലെ 11.45നും 12.15​നും ഇ​ട​യി​ലു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്.

സി​നി​മാ​താ​ര​ങ്ങ​ളാ​യ അ​ജു വ​ർ​ഗീ​സ്, ധീ​ര​ജ് മാ​ധ​വ​ൻ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ഹ​രീ​ഷ് പേ​ര​ടി എ​ന്നി​വ​രും സം​വി​ധാ​യ​ക​രാ​യ ലാ​ൽ ജോ​സ്, സ​ത്യ​ൻ അ​ന്തി​ക്കാ​ട്, ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് പി.​വി. ഗം​ഗാ​ധ​ര​ൻ, നോ​വ​ലി​സ്റ്റ് സി.​വി. ബാ​ല​കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി രാ​ഷ് ട്രീ​യ-​സാം​സ്കാ​രി​ക നേ​താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം.

ജ്യേ​ഷ്ഠ​നും ച​ല​ച്ചി​ത്ര​താ​ര​വു​മാ​യ വി​നീ​ത്, ഭാ​ര്യ ദി​വ്യ, അ​മ്മ വി​മ​ല എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ച​ക്ക​പ്പ​ഴ​വും തേ​ൻ​വെ​ള്ള​വും ആ​ണ് ന​ല്കി​യ​ത്.

Related posts