താലികെട്ട് ഡൈവേഴ്‌സ്, കല്യാണം കഴിഞ്ഞ് പതിനഞ്ചാം മിനിറ്റില്‍ ബന്ധം വേര്‍പിരിഞ്ഞു, സംഭവം ഇങ്ങനെ

അഴകിയ രാവണില്‍ ശ്രീനിവാസന്റെ കഥാപാത്രം പറയുന്നതു പോലെ ഒരിടത്ത് താലികെട്ട് മറ്റൊരിടത്ത് പാലുകാച്ചല്‍ എന്ന പോലൊരു കല്യാണം നടന്നു. താലികെട്ടും ഡൈവേഴ്‌സും ഒരുവേദിയില്‍ തന്നെ നടന്നെന്നു പറയുന്നതാകും ഏറെ ഉചിതം. ദുബായിലാണ് എല്ലാവരേയും ഞെട്ടിച്ച സംഭവം നടന്നത്.

വരനും വധുവിന്റെ പിതാവും തമ്മിലുള്ള ചെറിയ പ്രശ്നത്തിന്റെ പേരിലാണ് വിവാഹ മോചനം നടന്നത്. വിവാഹത്തിനു ശേഷം വരനും വധുവിന്റെ പിതാവും തമ്മിലുള്ള വിവാഹ കരാര്‍ ഒപ്പിടുമ്പോള്‍ വധുവിന് സ്ത്രീധനമായി നല്‍കിയ തുകയെ ചൊല്ലിയായിരുന്നു ആദ്യം തര്‍ക്കം ഉടലെടുത്തത്. വിവാഹത്തിനുള്ള കരാറില്‍ വധുവിന്റെ പിതാവ് സ്ത്രീധന തുക 50,000 ദിര്‍ഹം എന്നെഴുതിയത് സംബന്ധിച്ചാണ് തര്‍ക്കം തുടങ്ങിയത്.

താന്‍ വധുവിന്റെ പിതാവിന് ഒരു ലക്ഷം ദിര്‍ഹം കൊടുത്തിരുന്നുവെന്നും ഇത് കരാറില്‍ എഴുതണമെന്നും ഇല്ലെങ്കില്‍ ഈ കരാര്‍ അംഗീകരിയ്ക്കാനാകില്ല എന്നുമായിരുന്നു വരന്റെ ആവശ്യം. ഇതോടെ ഇരുവരും തമ്മില്‍ വാഗ്വാദങ്ങള്‍ ഉണ്ടായി. കരാര്‍ ഒപ്പിടുന്നതിനായി വരനും വധുവും ഇരുവരുടെ കുടുംബാംഗങ്ങളും ശരിയ കോടതിയില്‍ എത്തിയിരുന്നു. ഇവിടെ വെച്ചായിരുന്നു സംഭവം നടന്നത്.

Related posts