Set us Home Page

മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി ! ലക്ഷങ്ങള്‍ മുടക്കി ബെന്‍സാക്കി മാറ്റിയ മാരുതിയെ അധികൃതര്‍ ഇടപെട്ട് വീണ്ടും മാരുതിയാക്കി

 

തിരൂര്‍: ആഡംബര കാറുകള്‍ ഏവരുടെയും സ്വപ്‌നമാണ്. പക്ഷെ വാങ്ങാന്‍ പണമില്ലെങ്കില്‍ എന്തു ചെയ്യും. സാധാരണ കാര്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഡംബര കാറാക്കി മാറ്റിയ വ്യക്തിയാണ് കുടുക്കിലായത്. അധികൃതര്‍ ഇടപെട്ടതോടെ കാര്‍ പഴയപടിയാക്കാതെ തരമില്ലാതായി. മാരുതി കാറാണ് രൂപം മാറ്റി ബെന്‍സാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. ടയര്‍, കാറിന്റെ മുന്‍വശം, ഘടന എന്നിവ തിരിച്ചറിയാനാകാത്ത വിധത്തിലാണ് കാര്‍ മാറ്റിയത്. ഇതിനെക്കുറിച്ച് തിരുവനന്തപുരം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കു പരാതി ലഭിച്ചിരുന്നു.

തിരൂര്‍ എംവിഐ കെ.അനസ് മുഹമ്മദ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ ഉടമ കാര്‍ മഞ്ചേരിയിലെ കച്ചവടക്കാര്‍ക്കു കൈമാറി. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ വാഹനം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് തിരൂര്‍ ജോയിന്റ് ആര്‍ടിഒ സി.യു.മുജീബ് വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. എന്നാല്‍ കാറുടമായ തൂവ്വക്കാട് സ്വദേശി മുഹമ്മദ് കാര്‍ ഹാജരാക്കുന്നതിന് 15 ദിവസം സമയം ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ കാര്‍ പഴയ രൂപത്തിലാക്കി ഉടമ ഹാജരാക്കി. രൂപം മാറ്റാന്‍ ഉപയോഗിച്ച വിലകൂടിയ ഉപകരണങ്ങളും അധികൃതര്‍ക്ക് കൈമാറി. പരിശോധിച്ചശേഷം പിഴ ചുമത്തുമെന്ന് ജോയിന്റ് ആര്‍ടിഒ അറിയിച്ചിട്ടുണ്ട്. എന്തായാലും സംഭവം ജോറായിട്ടുണ്ടെന്നാണ് വാര്‍ത്തയറിഞ്ഞവരുടെ അഭിപ്രായം.

 

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS