കുളത്തിൽ വീഴാതെ നോക്കണേ..! മ​ഴ ക​ന​ത്ത​തോ​ടെ കോട്ടയം കെഎസ്ആർടിസി ബസ്‌‌സ്റ്റേഷൻ ചോ​ർ​ന്നൊ​ലി​ക്കു​ന്നു ; വെളള ക്കെട്ട് മൂലം നിക്കാനും ഇരിക്കാനുമാകാതെ യാത്രക്കാർ ദുരിതത്തിൽ

ktm-ksrtcകോ​ട്ട​യം: മ​ഴ ക​ന​ത്ത​തോ​ടെ കെഎ​സ് ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​ൻ ചോ​ർ​ന്നൊ​ലി​ക്കു​ന്നു. യാ​ത്ര​ക്കാ​ർ ഇ​രി​ക്കു​ന്ന ഭാ​ഗ​ത്തെ​ല്ലാം വെ​ള്ളം നി​റ​ഞ്ഞ് ആ​കെ കു​ള​മാ​യി.     കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ​നി​ന്നും തൂ​ണു​ക​ൾ വ​ഴി​യും മ​ഴ​വെ​ള്ളം ചോ​ർ​ന്നൊ​ലി​ക്കു​ക​യാ​ണ്. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ വി​ള്ള​ലു​ക​ളും ഉ​ണ്ട്. യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്തി​രി​ക്കു​ന്നി​ടം മു​ഴു​വ​ൻ വെ​ള്ള​ത്തി​ലാ​ണ്.

കെ​ട്ടി​ട​ത്തി​ന​ക​ത്തെ ത​റ​യി​ലെ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞും ത​റ​യി​ലി​ട്ടി​രി​ക്കു​ന്ന മെ​റ്റ​ൽ പു​റ​ത്തും വ​ന്ന സ്ഥി​തി​യാ​ണ് നി​ല​വി​ൽ. ആ​ളു​ക​ൾ​ക്ക് ഇ​രി​ക്കാ​ൻ സ്ഥാ​പി​ച്ച ക​സേ​ര​ക​ളി​ൽ പ​ല​തും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. ചി​ല ക​സേ​ര​ക​ളി​ലും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്നു. സ്ഥ​ല​പ​രി​മി​തി മൂ​ലം സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ ആ​ളു​ക​ൾ കൂ​ട്ടം കൂ​ടി​യാ​ണ് നി​ൽ​ക്കു​ന്ന​ത്.

ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്പോ​ൾ ആ​ളു​ക​ൾ തി​ക്കി തി​ര​ക്കി​യാ​ണ് ബ​സി​ൽ ക​യ​റാ​ൻ ഓ​ടു​ന്ന​ത്. ഇ​തി​നി​ട​യി​ൽ കു​ഴി​യി​ൽ വീ​ഴു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്.  മ​ഴ പെ​യ്യു​ന്ന​തോ​ടെ ആ​ളു​ക​ൾ കൂ​ട്ട​മാ​യി കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ലേ​ക്ക് ക​യ​റു​ന്ന​തോ​ടെ നി​ന്ന് തി​രി​യാ​ൻ ഇ​ട​മി​ല്ലാ​താ​കും. നി​ല​വി​ലു​ള്ള​ത്  പൊ​ളി​ച്ചു​മാ​റ്റി ആ​ധു​നി​ക ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും നി​ർ​മാ​ണ​ത്തി​ൽ യാ​തൊ​രു പു​രോ​ഗ​തി​യും  ഉ​ണ്ടാ​യി​ട്ടി​ല്ല.

മ​ഴ ശ​ക്ത​മാ​യ​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ എ​ത്തി​പ്പെ​ടു​ക എ​ന്ന​തും പ്ര​യാ​സ​ക​ര​മാ​ണ്. ബ​സ്‌‌സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ എ​വി​ടെ​യാ​ണ് കു​ഴി​ക​ൾ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​തെ​ന്ന് അ​റി​യി​ല്ല. കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ ഭി​ത്തി​യി​ൽ  മ​ര​ങ്ങ​ൾ വ​ള​ർ​ന്ന് അ​വ​യു​ടെ വേ​ര്  പ​ട​ർ​ന്നുപി​ടി​ച്ചി​രി​ക്കു​ന്നു. അ​ക​ത്തു​ള്ള വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​വും ചി​ത​റി​കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളും കാ​ര​ണം തെ​രു​വു​നാ​യ​ക​ളും ബ​സ്‌‌സ്റ്റാ​ൻ​ഡി​ൽ കൂ​ട്ടം​കൂ​ടി​യി​രി​ക്കു​ക​യാ​ണ്.   മ​ഴ ശ​ക്ത​മാ​യ​തോ​ടെ കെ​ട്ടി​ട​ത്തി​നു​ള്ളി​ലൂ​ടെ ന​ട​ക്കു​ക, ബ​സ്കാ​ത്തി​രി​ക്കു​ക എ​ന്ന​ത് ദു​ഷ്ക​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Related posts