വാ​ഹ​ന​ങ്ങ​ളി​ലെ ക​രി​യും പു​ക​യും ക​ള​യാം, മ​ലി​നീ​ക​ര​ണം കു​റ​ച്ച് ഇ​ന്ധ​നം ലാ​ഭി​ക്കാം

സ്വ​ന്തം ലേ​ഖ​ക​ൻ

Mecharbo

തൃ​ശൂ​ർ: പു​ക​യും ക​രി​യും നീ​ക്കി മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ന്ധ​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്താ​നും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​നും പു​തി​യ വി​ദ്യ. മൂ​ന്നു വ​ർ​ഷ​ത്തെ ഗ​വേ​ഷ​ണ​ത്തി​നും പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും ശേ​ഷ​മാ​ണ് കം​പ്യൂ​ട്ട​ർ നി​യ​ന്ത്രി​ത​മാ​യ സാ​ങ്കേ​തി​ക വി​ദ്യ ഒ​ള​രി സ്വ​ദേ​ശി​യാ​യ ജെ​നീ​സ് പോ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. പു​തി​യ വി​ദ്യ​ക്കു മെ​ക്കാ​ർ​ബോ എ​ന്നാ​ണു പേ​രി​ട്ടി​രി​ക്കു​ന്ന​ത്.  വാ​ഹ​ന​ങ്ങ​ൾ​ക്കു സേ​വ​നം ന​ൽ​കു​ന്ന​തി​ന് ഒ​ള​രി​യി​ലെ നി​യാ​സ് ഹോ​ട്ട​ലി​നു സ​മീ​പം മെ​ക്കാ​ർ​ബോ എ​ന്ന പേ​രി​ൽ സ്ഥാ​പ​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.
മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​ജി​നു​ക​ളു​ടെ ഹെ​ഡ്, വാ​ൽ​വ്, ട​ർ​ബോ ചാ​ർ​ജ​ർ, പി​സ്റ്റ​ണ്‍ ടോ​പ്പ്, കാറ്റലറ്റിക് ക​ണ്‍​വെ​ർ​ട്ട​ർ, സൈ​ല​ൻ​സ​ർ എ​ന്നി​വ​യി​ലെ ക​രി നീ​ക്കം ചെ​യ്യു​ന്ന വി​ദ്യ​യാ​ണു വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. വാ​ഹ​നം ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​റെ കി​ലോ​മീ​റ്റ​ർ ഓ​ടി​യാ​ൽ ക​രി​നി​റ​ഞ്ഞ് മൈ​ലേ​ജ് കു​റ​യും. എ​ൻ​ജി​ന്‍റെ ക​രു​ത്തും കു​റ​ഞ്ഞ​താ​യി അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും. ഇ​ന്ധ​നം ക​ത്തു​ന്പോ​ൾ കൂ​ടു​ത​ൽ പു​ക​യു​ണ്ടാ​കു​ക​യും ചെ​യ്യും. ഈ ​പ്ര​ശ​ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മാ​യാ​ണ് പു​തി​യ വി​ദ്യ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.
എ​ൻ​ജി​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നൊ​പ്പം പ്ര​ത്യേ​ക​യി​നം വാ​ത​കം​കൂ​ടി ക​ട​ത്തി​വി​ട്ടാ​ണ് എ​ൻ​ജി​നി​ലേ​യും അ​നു​ബ​ന്ധ മേ​ഖ​ല​യി​ലേ​യും ക​രി ക​രി​ച്ചു​ക​ള​യു​ന്ന​ത്. ലൈ​സ​ൻ​സ​റി​ലെ ക​രി വ​ലി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യും. ഒ​രു വാ​ഹ​ന​ത്തി​ന്‍റെ ക​രി നീ​ക്കംചെ​യ്യു​ന്ന​തി​നു മൂ​ന്നു മ​ണി​ക്കൂ​ർ സ​മ​യം വേ​ണ്ടി​വ​രും. വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​ജി​നോ സൈ​ല​ൻ​സ​റോ മ​റ്റു ഭാ​ഗ​ങ്ങ​ളോ അ​ഴി​ച്ചെ​ടു​ക്കാ​തെ​യാ​ണ് ക​രി നീ​ക്കംചെ​യ്യു​ക. എ​യ​ർ ഫി​ൽ​ട്ട​ർ മാ​ത്ര​മേ അ​ഴി​ച്ചെ​ടു​ക്കൂ.
ലോ​റി, ബ​സ് തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ​ക്കും ക​രി നീ​ക്കംചെ​യ്യു​ന്ന​തു വ​ള​രെ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്ന് ജെ​നീ​സ് പോ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. നാ​ൽ​പ​തി​നാ​യി​രം കി​ലോ​മീ​റ്റ​ർ ഓ​ടി​യാ​ൽ ക​രി നീ​ക്കംചെ​യ്യു​ന്ന​തു ശീ​ല​മാ​ക്കി​യാ​ൽ വാ​ഹ​ന​ത്തി​ന്‍റെ ഇ​ന്ധ​ന​ക്ഷ​മ​ത വ​ർ​ധി​ക്കും, എ​ൻ​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം സു​ഖ​ക​ര​മാ​കും; അ​ന്ത​രി​ക്ഷ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​നും ക​ഴി​യു​മെ​ന്ന് ജെ​നീ​സ് പോ​ൾ പ​റ​ഞ്ഞു.

Related posts