സെലിബ്രിറ്റി ക്രിക്കറ്റ്: മീഡിയ സ്ട്രൈക്കേഴ്സ് ജേതാക്കൾ ‌

MEDICA-STRIKERകോ​​​ട്ട​​​യം: പാ​​​ഷാ​​​ണം ഷാ​​​ജി ന​​​യി​​​ച്ച മി​​​മി​​​ക്സ് ഇ​​​ല​​​വ​​​നെ 56 റ​​​ണ്‍സി​​നു കീ​​​ഴ​​​ട​​​ക്കി മീ​​​ഡി​​​യ സ്ട്രൈ​​​ക്കേ​​​ഴ്സ് കേ​​​ര​​​ള എം​​​സി​​​എ ജ​​​വി​​​ൻ​​​സ് ക​​​പ്പ് സ്വ​​​ന്ത​​​മാ​​​ക്കി. മാ​​​ന്നാ​​​നം സെ​​​ന്‍റ് എ​​​ഫ്രോം​​​സ് സ്കൂ​​​ൾ മൈ​​​താ​​​ന​​​ത്തു ന​​​ട​​​ന്ന ഫൈ​​​ന​​​ലി​​​ൽ ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത മീ​​​ഡി​​​യ സ്ട്രൈ​​​ക്കേ​​​ഴ്സ് 20 ഓ​​​വ​​​റി​​​ൽ എ​​​ട്ടു വി​​​ക്ക​​​റ്റി​​​ന് 176 റ​​​ണ്‍സെ​​​ടു​​​ത്തു.

മി​​​മി​​​ക്സ് ഇ​​​ല​​​വ​​​ന്‍റെ മ​​​റു​​​പ​​​ടി ഇ​​​ന്നിം​​​ഗ്സ് 120 റ​​​ണ്‍സി​​​ൽ അ​​​വ​​​സാ​​​നി​​​ച്ചു. 75 റ​​​ണ്‍സെ​​​ടു​​​ത്ത അ​​​ജ​​​യ് ദേ​​​വും നാ​​​ലു വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി​​​യ മ​​​ഹേ​​​ഷ് പോ​​​ലൂ​​​രു​​​മാ​​​ണു മീ​​​ഡി​​​യ സ്ട്രൈ​​​ക്കേ​​​ഴ്സി​​​ന്‍റെ വി​​​ജ​​​യ ​ശി​​​ല്പി​​​ക​​​ൾ.റോ​​​യ​​​ൽ എ​​​ൻ​​​ഫീ​​​ൽ​​​ഡി​​​ന്‍റെ കോ​​​ട്ട​​​യ​​​ത്തെ അം​​​ഗീ​​​കൃ​​​ത ഡീ​​​ല​​​ർ​​​മാ​​​രാ​​​യ ജ​​​വി​​​ൻ​​​സ് മോ​​​ട്ടോ​​​ഴ്സ് സ്പോ​​​ണ്‍സ​​​ർ ചെ​​​യ്ത ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ സി​​​നി​​​മ, സീ​​​രി​​​യ​​​ൽ, ഗാ​​​യ​​​ക​​​രം​​​ഗ​​​ത്തെ ടീ​​​മു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മാ​​​ന്നാ​​​നം സെ​​​ന്‍റ് ജോ​​​സ​​​ഫ് ആ​​​ശ്ര​​​മം പ്രി​​​യോ​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ ചാ​​​മ​​​ത്ത​​​റ സി​​​എം​​​ഐ, കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് റോ​​​ക്ലി​​​ൻ ജോ​​​ണ്‍, മാ​​​ന്നാ​​​നം സ്പോ​​​ർ​​​ട്സ് അ​​​ക്കാ​​​ഡ​​​മി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ആ​​​ന്‍റ​​​ണി കാ​​​ഞ്ഞി​​​ര​​​ത്തി​​​ങ്ക​​​ൽ എ​​​ന്നി​​​വ​​​ർ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം​​ചെ​​​യ്തു. ജ​​​വി​​​ൻ​​​സ് മോ​​​ട്ടോ​​​ഴ്സ് പ്ര​​​തി​​​നി​​​ധി ടോം, ​​​കെ​​​സി​​​എ അ​​​ക്കാ​​​ഡ​​​മി പ​​​രി​​​ശീ​​​ല​​​ക​​​ൻ ജി​​​തി​​​ൻ ഫ്രാ​​​ൻ​​​സി​​​സ്, ഗാ​​​യ​​​ക​​​ൻ മ​​​ഹേ​​​ഷ് ബാ​​​ബു എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

Related posts