എനിക്ക് വളരെ നന്നായി അറിയാവുന്ന ആളായിരുന്നു സഹോദരിയുടെ അധ്യാപകനായ ആ 57കാരന്‍ ; എന്നിട്ടും അയാള്‍ എന്നോട് ചെയ്യരുതാത്ത കാര്യം ചെയ്തു…

മീ ടൂ ക്യാമ്പയിനിലൂടെ തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്നു പറയുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. തുറന്നു പറച്ചിലുകള്‍ വ്യത്യസ്ത തലങ്ങളിലൂടെ കടന്നു പോകുകയാണ്. തങ്ങള്‍ക്കു നേരേയുണ്ടായ ലൈംഗിക അതിക്രമങ്ങള്‍ നൃത്തത്തിന്റെ രൂപത്തിലായിരുന്നു അവതരിപ്പിച്ചത്. ബോം സ്‌ക്വാഡ് എന്ന ടീം ആണ് തങ്ങള്‍ക്കുണ്ടായ അനുഭവം നൃത്തിലൂടെ പങ്കുവച്ചത്. മൂന്നു പേരാണ് ഇതില്‍ പങ്കെടുത്തത്. ഓരോ പ്രയാത്തിലും ഓരോ ഇടത്തിലും തങ്ങള്‍ക്കു നേരേ ഉണ്ടായ കടന്നാക്രമണങ്ങള്‍ അവര്‍ ഒരു മറയുമില്ലാതെ പുനരാവിഷ്‌കരിച്ചു.

യൂട്യൂബ് ചാനലിലൂടെയാണ് ഇത് പങ്കുവച്ചത്. എന്നാല്‍ പതിവുപോലെ കാഴ്ച്ചക്കാര്‍ അവരുടെ അംഗചലനങ്ങളിലും ധരിച്ച വസ്ത്രത്തിലുമൊക്കെയായിരുന്നു ശ്രദ്ധിച്ചത്. വളരെ ക്രൂരമായ വിമര്‍ശനങ്ങളാണ് ഇവര്‍ക്കു നേരിടേണ്ടി വന്നത്. അവര്‍ നൃത്തത്തിലൂടെ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ പറഞ്ഞത് ഇങ്ങനെ. എനിക്ക് അറിയാവുന്ന ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിനൊപ്പമുള്ള സമയങ്ങളില്‍ എനിക്ക് അപരിചിത്വവും തോന്നിയിട്ടില്ല. ഒരിക്കല്‍ അദ്ദേഹത്തിന്റെ മടിയില്‍ ഇരിക്കുന്നതിനായി എനിക്ക് ചോക്ലേറ്റ് നല്‍കി, എന്നെ നോക്കി മധുരമായി ചിരിച്ചു. ഞാന്‍ മടിയില്‍ ഇരുന്നതും അദ്ദേഹത്തിന്റെ കൈകള്‍ എന്റെ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നു.ഏഴുവയസ്സ് വളരെ ചെറിയ പ്രായമാണല്ലോ.. നടന്നത് ആരോടും പറയാതിരിക്കുന്നതിനായി അയാള്‍ എന്നെ വശീകരിച്ചു. അത് മറ്റാരുമായിരുന്നില്ല എന്റെ സഹോദരിയുടെ 57 വയസ്സുള്ള ട്യൂഷന്‍ അധ്യാപകനായിരുന്നു.

നൃത്തത്തിന്റെ അവസാനം അവര്‍ പുരുഷന്മാരോട് പറയുന്നത് ഇങ്ങനെ. പ്രിയപ്പെട്ട പുരുഷന്മാരെ, ഞങ്ങള്‍ വെറും വസ്തുക്കളല്ല, നിങ്ങളുടെ സ്വത്തല്ല, ഞങ്ങളേക്കാള്‍ ഉയര്‍ന്നവരുമല്ല നിങ്ങള്‍. നിങ്ങള്‍ നേടിയതെല്ലാം ഞങ്ങള്‍ക്കും നേടാന്‍ സാധിച്ചിട്ടുണ്ട്. ഞങ്ങള്‍ നില്‍ക്കുന്നത് നിങ്ങള്‍ക്ക് തൊട്ടടുത്താണ്. തോളോടേ തോള്‍ ചേര്‍ന്ന് എല്ലാ മേഖലയിലും. എന്തിന് നിങ്ങളില്‍ ഓരോരുത്തര്‍ക്കും ജന്മം നല്‍കിയത് പോലും ഞങ്ങളാണ്.

നിങ്ങളുടെ ഭാര്യയോടും പെങ്ങളോടും മകളോടും അമ്മയോടും പറയരുത് എന്നും ചെയ്യരുത് എന്നും കരുതുന്നതൊന്നും മറ്റുള്ള സ്ത്രീകളോടും ആവര്‍ത്തിക്കരുത്. ഞാനെന്ത് ധരിക്കുന്നു എന്നുള്ളത് നിന്നെ അലോസരപ്പെടുത്തുന്നുവെങ്കില്‍ ചോദിക്കട്ടെ ഞാനെന്ത് ധരിക്കണമെന്ന് പറയാന്‍ നിങ്ങളാരാണ്്. ഞാന്‍ ചിലപ്പോള്‍ ഷോര്‍ട്‌സ് ധരിക്കും മറ്റു ചിലപ്പോള്‍ ബുര്‍ഖയും ഇനി ഞാന്‍ ബിക്കിനി ധരിച്ചെന്നു വയ്ക്കുക, അതോര്‍ത്തു നീ വ്യാകുലപ്പെടേണ്ടതിന്റെ ആവശ്യമില്ല. ഞാനല്ല മാറേണ്ടത് നീയാണ്, ആ മാറ്റത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നു. ഇങ്ങനെയാണ് നൃത്തം അവസാനിക്കുന്നത്. വ്യത്യസ്ഥരീതിയിലുള്ള തുറന്നു പറച്ചിലിന് സോഷ്യല്‍ മീഡിയയില്‍ വലിയ കൈയ്യടിയാണ് കിട്ടുന്നത്.

 

Related posts