ബ്രിട്ടീഷ് രാജകുമാരിയായതോടെ സീരിയല്‍ നടി തനി ഗുണം കാണിച്ചു ! കല്യാണം കഴിഞ്ഞതോടെ മേഗന്‍ മാര്‍ക്കിളിന് കുടുംബത്തെ വേണ്ട; അച്ഛന്റെ ഹൃദയാഘാതം കല്ലുവച്ച നുണ

ലണ്ടന്‍: കല്യാണം കഴിഞ്ഞതോടെ ഹാരി രാജകുമാരന്റെ ഭാര്യ മേഗന്‍ മാര്‍ക്കിളിന് സ്വന്തം കുടുംബത്തെ വേണ്ട. തനിക്ക് ഹൃദയാഘാതമാണെന്ന് പറഞ്ഞ് മേഗന്റെ വിവാഹത്തില്‍ പോലും പങ്കെടുക്കാന്‍ പിതാവ് തോമസ് മാര്‍കിള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഈ ഹൃദയാഘാത കഥ പച്ചക്കള്ളമായിരുന്നുവെന്നും വിവാഹത്തില്‍ പങ്കെടുക്കാതിരിക്കാന്‍ വേണ്ടി തോമസ് കെട്ടിച്ചമച്ചതായിരുന്നു ഈ കഥയെന്നുമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

തങ്ങളെ മേഗന്‍ വിവാഹത്തിന് വിളിച്ചില്ലെന്ന് പരാതി പറഞ്ഞ് മേഗന്റെ അര്‍ധസഹോദരി സാമന്തയും സഹോദരന്‍ തോമസ് ജൂനിയര്‍ അടക്കമുള്ള അടുത്ത ബന്ധുക്കളും മെയ് മാസത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നില്ല. വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമായിട്ടും കുടുംബവുമായുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ മേഗന്‍ ശ്രമിച്ചിട്ടില്ലെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്. ബ്രിട്ടീഷ് രാജകുമാരിയായതോടെ മുന്‍ സീരിയല്‍ നടിയായ മേഗന്‍ കുടുംബത്തെ പൂര്‍ണമായും ഉപേക്ഷിച്ചെന്നും ആക്ഷേപമുണ്ട്.

തോമസ് മാര്‍ക്കളിന്റെ ഹൃദയാഘാത കഥ പച്ചക്കള്ളമാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് മേഗന്റെ അടുത്ത സുഹൃത്താണ്. അടുത്തിടെ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഹൃദയശസ്ത്ര ക്രിയയ്ക്ക് വിധേയനായി എന്ന് 73കാരനായ തോമസ് അവകാശപ്പെട്ടിരുന്നു. ഇതും പച്ചക്കള്ളമാണെന്ന് മേഗന്റെ സുഹൃത്ത് പറഞ്ഞു.

തോമസ് താന്‍ അഡ്മിറ്റായെന്നു പറഞ്ഞ ആശുപത്രിയില്‍ അന്വേഷണം നടത്തിയ ഡെയിലി മെയില്‍ പത്രമാണ് തോമസിന്റെ കള്ളി വെളിച്ചത്ത് കൊണ്ടു വന്നത്. അഭിമുഖത്തില്‍ പറഞ്ഞ മെയ് 16ന് അവിടെ തോമസ് എന്നു പറഞ്ഞ ആരും അഡ്മിറ്റ് ആയിട്ടില്ലെന്നായിരുന്നു അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. തോമസ് പുറത്തു വിട്ട ഫോട്ടോകളില്‍ യാതൊരു യാഥാര്‍ഥ്യവുമില്ലെന്ന് പത്രം തന്നെ വ്യക്തമാക്കുന്നു.

എന്നാല്‍ തന്റെ പിതാവിന് യഥാര്‍ത്ഥത്തില്‍ അസുഖമുണ്ടെന്ന് തന്നെയാണ് മേഗന്റെ അര്‍ധ സഹോദരി സാമന്ത തറപ്പിച്ച് പറയുന്നത്. വളര്‍ത്തി വലുതാക്കിയ തന്റെ പിതാവിനെ മേഗന്‍ പൂര്‍ണമായും വിസ്മരിച്ചിരിക്കുന്നുവെന്നാണ് സാമന്ത ആരോപണം ആവര്‍ത്തിക്കുന്നത്.അതിന്റെ വിഷമത്തില്‍ പിതാവ് മരിച്ചാല്‍ അതിന്റെ പൂര്‍ണമായ ഉത്തരവാദിത്വം മേഗനായിരിക്കുമെന്നും സാമന്ത ട്വീറ്റുകളിലൂടെ മുന്നറിയിപ്പേകിയിരുന്നു. രാജകുടുംബത്തില്‍ അംഗമായതിന് ശേഷം മേഗന്‍ തന്റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഡിലീറ്റ് ചെയ്തിരുന്നു. ഇതിനാല്‍ സാമന്തയുടെ ട്വീറ്റുകളൊന്നും മേഗന്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലെന്നും ചിലര്‍ പറയുന്നു.

Related posts