താരമായത് മെലാനിയ! മോദിയെ കാണാന്‍ മെലാനിയ എത്തിയത് ഒരു ലക്ഷം രൂപയുടെ വസ്ത്രമണിഞ്ഞ്; ഇരു രാഷ്ട്ര നേതാക്കളേക്കാളും കാമറ കണ്ണുകള്‍ ശ്രദ്ധിച്ചത് പ്രഥമവനിതയെ

2017_melaniaവാഷിംഗ്ടണ്‍: അമേരിക്കൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ചയാണ് വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്‍റ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്. ട്രംപ് പ്രസിഡന്‍റായശേഷം ഏതെങ്കിലും വിദേശഭരണാധികാരിക്കു വൈറ്റ് ഹൗസിൽ ലഭിക്കുന്ന ആദ്യത്തെ അത്താഴവിരുന്നുമായിരുന്നു മോദിക്കു ലഭിച്ചത്.

ഈ ചടങ്ങിൽ ഇരു രാഷ്ട്ര നേതാക്കളേക്കാളും കാമറ കണ്ണുകൾ ശ്രദ്ധിച്ചത് പ്രഥമവനിത മെലാനിയ ട്രംപിനെയാണ്. കാരണം അവർ അണിഞ്ഞിരുന്ന വസ്ത്രം തന്നെ. 1,39,180 (2,160 ഡോളർ) രൂപയുടെ വസ്ത്രമാണ് അവർ ധരിച്ചിരുന്നത്. നേരത്തേ, ട്രംപിന്‍റെ മധ്യേഷ്യ, യൂറോപ്പ് സന്ദർശനത്തിലും വിലയേറിയ വസ്ത്രങ്ങളണിഞ്ഞെത്തിയ മെലാനിയ മാധ്യമ വാർത്തകളിൽ നിറഞ്ഞിരുന്നു.

Related posts