ജിഎസ്ടി വിമർശനം സഹിക്കാതെ ബിജെപി; തമിഴ്നാട്ടിൽ മെർസൽ യുദ്ധം; മെർസലിന്‍റെ വ്യാജപതിപ്പ് ലിങ്കുകൾ പ്രചരിപ്പിക്കുമെന്നു ചില ഡോക്ടർമാർ; മെ​ർ​സ​ലി​നെതിരേ ഐഎംഎയും

ചെ​ന്നൈ: വി​ജ​യ് ചി​ത്രം മെ​ർ​സ​ലി​നെ​തി​രേ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സേ​സി​യേ​ഷ​ൻ രം​ഗ​ത്ത്. മെ​ഡി​ക്ക​ൽ മാ​ഫി​യാ​യ്ക്കെ​തി​രേ ചി​ത്ര​ത്തി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. മാ​ത്ര​മ​ല്ല എ​ന്തു​കൊ​ണ്ടാ​ണ് ആ​ളു​ക​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യേ​ക്കാ​ൾ കൂ​ടു​ത​ലാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ക്കു​ന്ന​ത് എ​ന്ന​തി​നെ​ക്കു​റി​ച്ചും വി​ജ​യ​യു​ടെ ക​ഥാ​പാ​ത്രം വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​താ​ണ് ഡോ​ക്ട​ർ​മാ​ർ ചി​ത്ര​ത്തി​നെ​തി​രേ തി​രി​യാ​ൻ കാ​ര​ണം.

ചി​ത്ര​ത്തി​ലെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ കോ​ട​തി​യെ സ​മീ​പി​ക്കി​ല്ലെ​ന്നും ഇ​ത് ചി​ത്ര​ത്തി​ന് കൂ​ടു​ത​ൽ പ്ര​ചാ​ര​ണം ല​ഭി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും അ​തി​നാ​ൽ പൈ​റ​സി വെ​ബ് സൈ​റ്റു​ക​ളു​ടെ ലി​ങ്കു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യി​ൽ ഷെ​യ​ർ ചെ​യ്തു പ്ര​തി​ക​രി​ക്കു​മെ​ന്നും ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ.​ടി.​എ​ൻ ര​വി​ശ​ങ്ക​ർ ഇ​ന്ത്യ ടു​ഡേ​യോ​ട് പ​റ​ഞ്ഞു. അ​തേ​സ​മ​യം ചി​ത്ര​ത്തി​നെ​തി​രേ​യു​ള്ള ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ക്കി ബി​ജെ​പി​യും രം​ഗ​ത്ത് ഉ​ണ്ട.്. വി​ജ​യ്യു​ടെ നി​കു​തി സം​ബ​ന്ധി​ച്ച വി​വ​രം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി എ​ച്ച്. രാ​ജ ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​ൻ നി​കു​തി വെ​ട്ടി​ച്ച​തു സം​ബ​ന്ധി​ച്ചു വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ന​ട​ന്‍റെ ക​ഥാ​പാ​ത്രം ച​ര​ക്കു​സേ​വ​ന നി​കു​തി(​ജി​എ​സ്ടി)​ക്കും നോ​ട്ട് നി​രോ​ധ​ന​ത്തി​നും എ​തി​രേ സം​സാ​രി​ക്കു​ന്ന​താ​ണ് ബി​ജെ​പി​യെ പ്ര​കോ​പി​പ്പി​ച്ച​ത്. ചി​ത്ര​ത്തി​ൽ​നി​ന്ന് ഇ​വ നീ​ക്കം​ചെ​യ്യാ​ൻ പാ​ർ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി. അ​റ്റ്‌ലി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ വി​ജ​യ് മൂ​ന്നു വേ​ഷ​ത്തി​ലാ​ണെ​ത്തു​ന്ന​ത്. ഇ​തി​ലൊ​രു ക​ഥാ​പാ​ത്ര​മാ​ണ് വി​വാ​ദ​പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. നോ​ട്ട് നി​രോ​ധ​ന​ത്തെ വി​മ​ർ​ശി​ക്കു​ക യും ​ജി​എ​സ്ടി​യെ ചോ​ദ്യം ചെ​യ്യു​ക​യും സിം​ഗ​പ്പൂ​രി​ൽ ഇ​ത്ര​യും നി​കു​തി​യി​ല്ലെ​ന്നു പ​റ​യു​ക​യും ചെ​യ്യു​ന്ന​താ​ണു ക​ഥാ​പാ​ത്രം.

മ​ദ്യം ജി​എ​സ്ടി പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രാ​ത്ത​തി​നെ​തി​രേ​യും പ​രാ​മ​ർ​ശ​മു​ണ്ട്.​രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് വി​ജ​യ് കേ​ന്ദ്ര​ത്തി​നെ​തി​രേ സി​നി​മ​യി​ൽ സം​സാ​രി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി ത​മി​ഴ്നാ​ട് പ്ര​സി​ഡ​ൻ​റ് ത​മി​ഴി​സൈ സൗ​ന്ദ​ര​രാ​ജ​ൻ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​പി​ച്ചു. അ​തി​നി​ടെ സി​നി​മ​യി​ലെ വി​വാ​ദ​മാ​യ രം​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ബി​ജെ​പി ത​മി​ഴ്നാ​ട് ഘ​ട​ക​ത്തി​ന്‍റെ ആ​വ​ശ്യ​ത്തോ​ട് അ​ണി​യ​റ ശി​ൽ​പി​ക​ൾ സ​മ്മ​തി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ജി​എ​സ്ടി​യെ​യും ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യെ​യും പ​രി​ഹ​സി​ക്കു​ന്ന രം​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ നി​ർ​മാ​താ​ക്ക​ൾ സ​മ്മ​തി​ച്ച​താ​യാ​ണ്
സൂ​ച​ന.

Related posts