വ​ര​ന്‍: മെ​സി, വ​ധു: അ​ന്‍റോ​ണെ​ല്ല; തീ​യ​തി ജൂ​ണ്‍ 30

marriageബാ​ഴ്‌​സ​ലോ​ണ: അ​ര്‍ജ​ന്‍റൈ​ന്‍ ഫു​ട്‌​ബോ​ള്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി വി​വാ​ഹി​ത​നാ​കു​ന്നു. വ​ധു പ്ര​ണ​യി​നി അ​ന്‍റോ​ണെ​ല്ല റൊ​ക്കൂ​സോ​ ത​ന്നെ. ജൂ​ണ്‍ 30ന് ​അ​ര്‍ജ​ന്‍റൈ​ന്‍ ന​ഗ​ര​മാ​യ റൊ​സാ​രി​യോ​യി​ലാ​ണ് വി​വാ​ഹ ച​ട​ങ്ങ്. സാ​ക്ഷ്യം​വ​ഹി​ക്കാ​ന്‍ ഇ​രു​വ​രു​ടെ​യും മ​ക്ക​ളാ​യ നാ​ലു വ​യ​സു​കാ​ര​ന്‍ തി​യാ​ഗോ മെ​സി​യും ഒ​രു വ​യ​സു​ള്ള മ​ത്തേ​യോ മെ​സി​യും ഉ​ണ്ടാ​കും.

ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍ഷ​മാ​യി ഇ​രു​വ​രും ഒ​ന്നി​ച്ചാ​ണ്. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​രു​വ​രും ഔ​ദ്യോ​ഗി​ക​മാ​യി വി​വാ​ഹി​തരാ​കു​മെ​ന്ന് വാ​ര്‍ത്ത​ക​ള്‍ വ​ന്നെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. മെ​സി​യു​ടെ 30-ാം ജ​ന്മ​ദി​ന​ത്തി​നും ആ​റു​നാ​ളു​ക​ള്‍ക്കു​ശേ​ഷ​മാ​ണ് വി​വാ​ഹം എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ബാ​ഴ്‌​സ​ലോ​ണ​യി​ലും ആഘോഷ ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Related posts