മെസിയുടെ മികവിൽ ബാഴ്സയ്ക്ക് മിന്നും ജയം

നൗകാന്പ്: സ്പാനീഷ് ലീഗിൽ ലയണൽ മെസിയുടെ മികവിൽ ബാഴ്സയ്ക്ക് തകർപ്പൻ ജയം. ഐബറിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ബാഴ്സയുടെ വിജയം. ബാഴ്സയുടെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ നാലു ഗോളുകളാണ് മെസിയുടെ ബൂട്ടിൽനിന്നു പിറന്നത്. ഇതോടെ പോയിന്‍റ് പട്ടികയിൽ ബാഴ്സ വ്യക്തമായ ലീഡ് നേടി. രണ്ടാം സ്ഥാനത്തുള്ള സെവിയേക്കാൾ അഞ്ച് പോയിന്‍റിന്‍റെ ലീഡാണ് ബാഴ്സയ്ക്കുള്ളത്.

മെസിയെ കൂടാതെ ഡേവിഡ് സുവാരസും പൗലിന്യോയും ബാഴ്സയ്ക്കുവേണ്ടി ഒരോ ഗോളുകൾ വീതം നേടി. ഐബറിയുടെ ആശ്വാസഗോൾ എന്‍റിച്ചിന്‍റെ വകയായിരുന്നു.

 

Related posts