കൊ​ച്ചി മെ​ട്രോ: പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ല്‍ ട്രെ​യി​ൻ അ​ഞ്ചാ​യി

metroകൊ​ച്ചി: യാ​ത്ര​ക്കാ​രെ​യും ക​യ​റ്റി സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കൊ​ച്ചി മെ​ട്രോ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ല്‍ ട്രെ​യി​നു​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​ക്കി ഉ​യ​ര്‍​ത്തി.

രാ​വി​ലെ ആ​റു മു​ത​ല്‍ രാ​ത്രി പ​ത്തു​വ​രെ പ​ത്തു​മി​നി​റ്റ് ഇ​ട​വേ​ള​യി​ല്‍ അ​ഞ്ച് ട്രെ​യി​നു​ക​ളാ​ണ് ഇ​ന്ന​ലെ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി​യ​ത്. ആ​കെ 142 സ​ര്‍​വീ​സു​ക​ൾ ന​ട​ന്നു. പ​ത്തു മി​നി​റ്റി​ന്‍റെ ഇ​ട​വേ​ള​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്താ​നാ​ണ് കെ​എം​ആ​ര്‍​എ​ല്‍ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും 11.05 മി​നി​റ്റ് ഇ​ട​വി​ട്ടാ​ണു ട്രെ​യി​ന്‍ ഓ​ടി​യ​ത്.

തി​ങ്ക​ളാ​ഴ്ച വ​രെ നാ​ലു ട്രെ​യി​നു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​ന്നും അ​ഞ്ചു ട്രെ​യി​നു​ക​ള്‍ ഓ​ടു​മെ​ന്നു കെ​എം​ആ​ര്‍​എ​ല്‍ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ഒ​രു ട്രെ​യി​ന്‍ കൂ​ടു​ത​ലാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ സ​മ​യ​ത്തി​നു മാ​റ്റം വ​ന്നു.

സി​ഗ്‌​ന​ലിം​ഗ്, പാ​സ​ഞ്ച​ര്‍ അ​നൗ​ണ്‍​സ്മെ​ന്‍റ്, ട്രെ​യി​നി​ന​ക​ത്തും സ്റ്റേ​ഷ​നി​ലു​മു​ള്ള ഡി​സ്പ്ലേ സം​വി​ധാ​ന​ങ്ങ​ള്‍, ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ബേ​സ്ഡ് ട്രെ​യി​ന്‍ ക​ണ്‍​ട്രോ​ള്‍ സി​സ്റ്റം (സി​ബി​ടി​സി) തു​ട​ങ്ങി​യ​വ​യെ​ല്ലാം ട്ര​യ​ല്‍ സ​ര്‍​വീ​സി​നൊ​പ്പം പ​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

Related posts