ചരിത്രമാകാൻ കൊച്ചി മെട്രോ

special_2017june14va1കേ​ര​ളീ​യ​ര്‍ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ആ ​ദി​നം തൊ​ട്ടു​മു​ന്നി​ലെ​ത്തി. വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​ന് 17ന് ​പ​രി​സ​മാ​പ്തി​യാ​കു​മ്പോ​ള്‍ ഏ​റെ അ​ദ്ഭു​ത​ങ്ങ​ളു​മാ​യി ഉ​യ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന കൊ​ച്ചി മെ​ട്രോ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ത്തി​ലാ​ണ്. ഇ​തു​വ​രെ കാ​ണാ​ത്ത​ത്ര ഒ​ത്തൊ​രു​മ​യും സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​മാ​ണു മെ​ട്രോ നി​ര്‍​മാ​ണ​ത്തി​ല്‍ കാ​ണാ​നാ​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​ലു​വ മു​ത​ല്‍ പാ​ലാ​രി​വ​ട്ടം​വ​രെ​യു​ള്ള 13 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണു കൊച്ചി മെ​ട്രോ സ​ര്‍​വീ​സ് ന​ട​ത്തു​ക. ഇ​തി​നി​ട​യി​ലു​ള്ള 11 സ്‌​റ്റേ​ഷ​നു​ക​ള്‍ പൂ​ര്‍​ണ സ​ജ്ജ​മാ​യി​ട്ടു​ണ്ട്. യാ​ത്രി​ക​രെ സ്വാ​ഗ​തം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന മെ​ട്രോ സ്‌​റ്റേ​ഷ​നു​ക​ളു​ടെ​യും കോ​ച്ചു​ക​ളു​ടെ​യും പ്ര​ത്യേ​ക​ത​ക​ളി​ലേ​ക്കും സ​വി​ശേ​ഷ​ത​ക​ളി​ലേ​ക്കും ഒ​രെ​ത്തി​നോ​ട്ടം.

പ്ര​കൃ​തി​യും സം​സ്‌​കാ​ര​വും ഒത്തുചേരുന്ന സ്‌​റ്റേ​ഷ​നു​ക​ൾ

മെ​ട്രോ സ്റ്റേ​ഷ​നു​ക​ള്‍ കേ​ര​ള​ത്തി​ലെ പ്ര​കൃ​തി​യും സം​സ്‌​കാ​ര​വും വി​ളി​ച്ചോ​തു​ന്ന​താ​ണ്. ടി​ക്ക​റ്റ് എ​ടു​ക്കു​ന്നി​ടം മു​ത​ല്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ എ​ത്തു​ന്ന​തു​വ​രെ​യു​ള്ള യാ​ത്ര ഏ​വ​രെ​യും ആ​ശ്ച​ര്യ​പ്പെ​ടു​ത്തും. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള സ്റ്റേ​ഷ​നു​ക​ളി​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ ക​ലാ സാം​സ്‌​കാ​രി​ക പാ​ര​മ്പ​ര്യം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ പ്ര​തീ​തി​യാ​കും ഏ​വ​ര്‍​ക്കും അ​നു​ഭ​വ​പ്പെ​ടു​ക. വി​ശാ​ല​മാ​യ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ വ​ഴി​തെ​റ്റു​മോ​യെ​ന്ന ഭ​യ​വും വേ​ണ്ട. പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാ​നും അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള വ​ഴി​യു​മൊ​ക്കെ രേ​ഖ​പ്പെ​ടു​ത്തി​യ സൈ​ന്‍ ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ടി​എം കൗ​ണ്ട​റു​ക​ളും വെ​ള്ള​വും ല​ഘു ഭ​ക്ഷ​ണ​സാ​ധ​നങ്ങൾ ല​ഭി​ക്കു​ന്ന ക​ഫെ​റ്റേ​രി​യ​ക​ളും ചി​ല സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ത​യാറാ​യിക്ക​ഴി​ഞ്ഞു. വി​വി​ധ ത​ല​ത്തി​ലു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള​ട​ക്കം ഒ​രു​ക്കി​യി​ട്ടു​ള്ള മെ​ട്രോ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഇ​ത​ര സേ​വ​ന​ങ്ങ​ളും ല​ഭ്യം. ഒ​റ്റ​വാ​ക്കി​ല്‍ പ​റ​ഞ്ഞാ​ല്‍ കൊച്ചി ​മെ​ട്രോ ത​ക​ര്‍​ത്തു തി​മി​ര്‍​ത്തു.

എല്ലാം ആധുനികം

പ്ര​ധാ​ന ക​വാ​ടം ക​ഴി​ഞ്ഞു പ​ടി​ക​ള്‍ ക​യ​റി​യോ എ​ലി​വേ​റ്റ​റി​ല്‍ ക​യ​റി​യോ വേ​ണം ടി​ക്ക​റ്റ് കൗ​ണ്ട​റി​ലും പ്ലാ​റ്റ്‌​ഫോ​മി​ലു​മെ​ത്താ​ന്‍. മെ​ട്രോ സ്റ്റേ​ഷ​നു​ക​ളെ​ല്ലാം എ​ലി​വേ​റ്റ​ഡ് സ്‌​റ്റേ​ഷ​നു​ക​ളാ​ണ്. സ്റ്റേ​ഷ​നു​ക​ളു​ടെ ഉ​ള്‍​വ​ശ​ത്തെ ടി​ക്ക​റ്റി​ല്ലാ​തെ പ്ര​വേ​ശി​ക്കാ​വു​ന്ന ഫ്രീ ​സോ​ണെ​ന്നും ടി​ക്ക​റ്റെ​ടു​ത്ത​വ​ര്‍​ക്കു മാ​ത്രം പ്ര​വേ​ശ​ന​മു​ള്ള പെ​യ്ഡ് സോ​ണെ​ന്നും ര​ണ്ടാ​യി തി​രി​ക്കാം. ഫ്രീ​സോ​ണി​ലാ​ണു ടി​ക്ക​റ്റ് കൗ​ണ്ട​റു​ള്ള​ത്. ഒ​റ്റ​യാ​ത്ര​യ്ക്കു​ള്ള ക്യു ​ആ​ര്‍ ടി​ക്ക​റ്റ് മു​ത​ല്‍ സ്ഥി​ര​യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള കാ​ര്‍​ഡു​ക​ള്‍ ല​ഭി​ക്കു​ന്ന​തും അ​വ റീ​ച്ചാ​ര്‍​ജ് ചെ​യ്യു​ന്ന​തും ഇ​വി​ടെ​യാ​ണ്. ടി​ക്ക​റ്റെ​ടു​ത്ത് പ്ലാ​റ്റ്‌​ഫോ​മി​ന​ക​ത്തു പ്ര​വേ​ശി​ക്കു​ന്ന​തി​നു​മു​മ്പ് കൈ​യി​ലു​ള്ള ബാ​ഗു​ക​ളും മ​റ്റു ല​ഗേ​ജു​ക​ളും എ​ക്‌​സ്‌​റേ പ​രി​ശോ​ധയ്​ന​ക്കു വി​ധേ​യ​മാ​ക്ക​ണം. തു​ട​ര്‍​ന്നു യാ​ത്രക്കാ​രും എ​ക്‌​സ്‌​റേ ക​വാ​ട​ത്തി​ലൂ​ടെ അ​ക​ത്തു ക​ട​ന്ന് എ​ക്‌​സ്‌​റേ സ​കാ​ന​ര്‍ മെ​ഷീ​നി​ല്‍​നി​ന്നും ബാ​ഗു​ക​ള്‍ ശേ​ഖ​രി​ക്ക​ണം. ഗേ​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പ്ര​ത്യേ​ക സ്ഥ​ല​ത്തു ടി​ക്ക​റ്റ് കാ​ണി​ച്ചാ​ല്‍ ഗേ​റ്റ് തു​റ​ക്കും. ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ര്‍​ക്കാ​യി വീ​തി കൂ​ടു​ത​ലു​ള്ള പ്ര​ത്യേ​ക ക​വാ​ട​ങ്ങ​ളു​മു​ണ്ട്. വീ​ല്‍ ചെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ത്തി​നാ​ണ് ഇ​ത്. മ​റ്റു​ള്ള ഗേ​റ്റു​ക​ളേ​ക്കാ​ള്‍ അ​ല്‍​പ​നേ​രം കൂ​ടി കൂ​ടു​ത​ല്‍​നേ​രം ഈ ​ഗേ​റ്റു​ക​ള്‍ തു​റ​ന്നി​രി​ക്കും. ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ര്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ടി​ക്ക​റ്റ് എ​ടു​ക്കാ​ന്‍ പാ​ക​ത്തി​ല്‍ ഉ​യ​രം കു​റ​ഞ്ഞ കൗ​ണ്ട​റു​ക​ളും സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

സ​ഹാ​യ​ത്തിന് ആളുണ്ട്‍

എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും ഉ​പ​ഭോ​ക്തൃ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ടി​ക്ക​റ്റ് കാ​ണി​ച്ച് അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും പോ​കാ​നു​ള്ള ഇ​ല​ക്‌​ട്രോ​ണി​ക് ക​വാ​ട​ത്തി​ന​ടു​ത്താ​യാ​ണ് ഇ​വ​യു​ടെ സ്ഥാ​നം. എ​ന്തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ല്‍ ടി​ക്ക​റ്റ് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ലും യാ​ത്ര​ക്കാ​ര്‍​ക്കു മ​റ്റെ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ബു​ദ്ധി​മു​ട്ട് നേ​രി​ട്ടാ​ലും ഇ​വി​ടെ സ​മീ​പി​ക്കാം. ടി​ക്ക​റ്റെ​ടു​ത്ത​വ​ര്‍​ക്കും അ​ല്ലാ​ത്ത​വ​ര്‍​ക്കും ഉ​പ​ഭോ​ക്തൃ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളെ ആ​ശ്ര​യി​ക്കാം. നി​യ​മ​വി​രു​ദ്ധ​മാ​യി ടി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​ല്‍ പി​ഴ ഈ​ടാ​ക്കു​ന്ന​തും ഈ ​കേ​ന്ദ്ര​ങ്ങ​ളാ​ണ്.

ക​രു​ത​ലു​ണ്ടെ​ങ്കി​ലും സൂ​ക്ഷി​ക്ക​ണം

special_2017june14va2

ടി​ക്ക​റ്റ് കാ​ണി​ച്ച് അ​ക​ത്തു​ക​യ​റി​യാ​ല്‍ സ്റ്റേ​ഷ​നി​ലെ പെ​യ്ഡ് സോ​ണി​ല്‍ എ​ത്തി. ഇ​നി ന​മ്മു​ടെ ട്രെ​യി​ന്‍ ഏ​ത് പ്ലാ​റ്റ്‌​ഫോ​മി​ലാ​ണു വ​രു​ന്ന​തെ​ന്ന് അ​റി​യ​ണം. അ​തി​നാ​യി സ്റ്റേ​ഷ​നി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തു മു​ത​ല്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍​വ​രെ ഡി​സ്പ്‌​ളേ സ്‌​ക്രീ​നു​ക​ള്‍ വ​ച്ചി​ട്ടു​ണ്ടാ​കും. ട്രെ​യി​ന്‍ വ​രു​ന്ന പ്ലാ​റ്റ്‌​ഫോം, എ​ത്ര മി​നിട്ടി​നു​ള്ളി​ല്‍ എ​ത്തി​ച്ചേ​രും തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ഇ​വി​ടെ​നി​ന്നു ല​ഭ്യം. പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്കു​ള്ള വ​ഴി കാ​ണി​ക്കാ​നും സൈ​ന്‍ ബോ​ര്‍​ഡു​ണ്ട്. ലി​ഫ്റ്റ് ഉ​പ​യോ​ഗി​ച്ചോ, എ​ലി​വേ​റ്റ​റി​ലൂ​ടെ​യോ, ന​ട​പ്പാ​ത​യി​ലൂ​ടെ​യോ പ്ലാ​റ്റ്‌​ഫോ​മി​ലെ​ത്താം. പ​രി​സ​രം വീ​ക്ഷി​ച്ചു​ള്ള ന​ട​പ്പി​നി​ടെ പ്ലാ​റ്റ്‌​ഫോം മാ​റി​പ്പോ​യാ​ല്‍ പാ​ളം മു​റി​ച്ചു ക​ട​ന്ന് അ​പ്പു​റ​ത്തെ​ത്താ​ന്‍ പ​റ്റി​ല്ല, ഫ്ലൈ ഓ​വ​റു​ക​ളു​മി​ല്ല. പ​ക​രം വ​ന്ന​വ​ഴി തി​രി​ച്ചു​വ​ന്ന് അ​ടു​ത്ത പ്ലാ​റ്റ് ഫോ​മി​ലെ​ത്ത​ണം. അ​തു​കൊ​ണ്ടു കൃ​ത്യ​മാ​യ പ്ലാ​റ്റ്‌​ഫോം മ​ന​സി​ലാ​ക്കി​യി​ട്ടു​വേ​ണം അ​ക​ത്തു ക​യ​റാ​ന്‍.

മ​ഞ്ഞ​വ​ര ശ്ര​ദ്ധി​ക്ക​ണം

ഇന്ത്യയിലെ മെട്രോകളിൽ ആദ്യമായാണ് പാളത്തിനോട് ചേർന്നു തന്നെ മെട്രോ ട്രെയിൻ സഞ്ചരിക്കാനാവശ്യമുള്ള വൈദ്യുത ബന്ധം (തേർഡ് ട്രാക്ഷൻ) സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ണ്ട് പ്ലാ​റ്റ്‌​ഫോ​മു​ക​ളാ​ണു​ള്ള​ത്. റെ​യി​ല്‍ പാ​ള​ത്തി​ലേ​ക്കു നോ​ക്കി​നി​ന്നാ​ല്‍ ന​മ്മു​ടെ ഇ​ട​തു വ​ശ​ത്തേ​ക്കു മാ​ത്ര​മാ​യി​രി​ക്കും എ​ല്ലാ​യ്‌​പ്പോ​ഴും മെ​ട്രോ ട്രെ​യി​ന്‍ സ​ഞ്ച​രി​ക്കു​ന്ന​ത്. ആ ​ദി​ശ മ​ന​സിലാ​ക്കി​യും പ്ലാ​റ്റ്‌​ഫോം തെ​ര​ഞ്ഞെ​ടു​ക്കാം.

ട്രെ​യി​ന്‍ വ​രു​ന്ന സ​മ​യ​വും എ​ത്ര മി​നിട്ടി​നു​ള്ളി​ല്‍ ട്രെ​യി​ന്‍ എ​ത്തി​ച്ചേ​രു​മെ​ന്നും കാ​ണി​ക്കു​ന്ന ഡി​സ്‌​പ്ലേ സ്‌​ക്രീ​നു​ക​ള്‍ പ്ലാ​റ്റ് ഫോ​മി​ലു​മു​ണ്ടാ​കും. നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​പ്പ​പ്പോ​ള്‍ അ​നൗ​ൺസ്‌​മെ​ന്‍റുക​ളാ​യി ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കും.

പ്ലാ​റ്റ്‌​ഫോ​മി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മ​ഞ്ഞ വ​ര മു​റി​ച്ചു ക​ട​ക്കാ​തി​രി​ക്കാ​ന്‍ യാ​ത്രി​ക​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. വേ​ഗ​ത്തിലെ​ത്തു​ന്ന ട്രെ​യി​ന്‍ ത​ട്ടി അ​പ​ക​ട​മു​ണ്ടാ​കാ​തി​രി​ക്കാ​നും ട്രാ​ക്കി​ലേ​ക്കു വീ​ണു​പോ​കാ​തി​രി​ക്കാ​നു​മു​ള്ള മു​ന്‍​ക​രു​ത​ലാ​ണ് ഈ ​മ​ഞ്ഞ വ​ര. ആ​രെ​ങ്കി​ലും അ​ബ​ദ്ധ​ത്തി​ല്‍ വീ​ണു​പോ​യെ​ങ്കി​ലും ഭ​യ​ക്കേ​ണ്ട​തി​ല്ല. തേർഡ് ട്രാക്ഷനിൽ നിന്നും വൈ​ദ്യു​തി വിഛേ​ദി​ക്കാ​നു​ള്ള എ​മ​ര്‍​ജ​ന്‍​സി ഡ്രി​പ്പ് സി​സ്റ്റം പ്ലാ​റ്റ് ഫോ​മി​ന്‍റെ ര​ണ്ടു ഭാ​ഗ​ത്തും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ എ​മ​ര്‍​ജ​ന്‍​സി സ്റ്റോ​പ്പ് ലോ​ഞ്ച​ര്‍ എ​ന്ന മ​റ്റൊ​രു സം​വി​ധാ​ന​വു​മു​ണ്ട്. ഈ ​ബ​ട്ട​ണ്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ചാ​ല്‍ സ്‌​റ്റേ​ഷ​നി​ലേ​ക്കു ട്രെ​യി​ൻ ക​ട​ക്കാ​തെ നി​ര്‍​ത്തു​ക​യു​മാ​കാം. അ​നാ​വ​ശ്യ​മാ​യി ഉ​പ​യോ​ഗി​ച്ചാ​ല്‍ ത​ട​വും പി​ഴ​യും ല​ഭി​ക്കു​മെ​ന്ന കാ​ര്യ​വും ശ്ര​ദ്ധി​ക്ക​ണം. സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​നെ​ത്തി​യാ​ല്‍ വാ​തി​ല്‍ താ​നേ തു​റ​ക്കും. ഇ​നി അ​ക​ത്തു ക​യ​റി യാ​ത്ര തു​ട​ങ്ങാം.

ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ര്‍​ക്ക് നൂ​ത​ന സൗ​ക​ര്യ​ങ്ങ​ള്‍

ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ യാ​ത്രാ സൗ​ക​ര്യ​ത്തി​നു പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളാ​ണു സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കാ​ഴ്ച​ശ​ക്തി ഇ​ല്ലാ​ത്ത​വ​ര്‍​ക്കു​വേ​ണ്ടി സ്റ്റേ​ഷ​നു​ക​ളി​ലു​ട​നീ​ളം പ്ര​ത്യേ​ക​ത​രം ടാ​ക്‌​ടൈ​ല്‍ വി​രി​ച്ചി​ട്ടു​ണ്ട്. കാ​ലു​കൊ​ണ്ടോ വാ​ക്കിംഗ് സ്റ്റി​ക്കു​കൊ​ണ്ടോ ത​ട​ഞ്ഞു ക​ണ്ടു​പി​ടി​ക്കാ​വു​ന്ന പ്ര​ത്യേ​ക ത​രം ടൈ​ലാ​ണു ടാ​ക്‌​ടൈ​ൽ. ഈ ​ടൈ​ലു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ഴ്ച​യി​ല്ലാ​ത്ത​വ​ര്‍​ക്കു കൃ​ത്യ​മാ​യി ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളി​ലേ​ക്കും സ്റ്റേ​ഷ​ന്‍റെ ഉ​ള്ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ലി​ഫ്റ്റി​നു മു​ന്നി​ലും എ​ത്താം. ലി​ഫ്റ്റി​ല്‍ ക​യ​റി​യാ​ല്‍ ഇ​റ​ങ്ങു​ന്നി​ട​ത്തും ഇ​തേ ടൈ​ലു​ക​ൾ‍ പാ​കി​യി​ട്ടു​ണ്ട്. ഈ ​പാ​ത​യി​ലൂ​ടെ ന​ട​ന്നാ​ല്‍ ഇ​ത്ത​രം യാ​ത്ര​ക്കാ​ലക്കാ​യി മെ​ട്രോ​യി​ല്‍ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള സീ​റ്റു​ക​ള്‍ അ​ട​ങ്ങി​യ കോ​ച്ചു​ക​ളി​ലെ വാ​തി​ലി​ന്‍റെ മു​ന്നി​ല്‍​ത​ന്നെ എ​ത്താ​ന്‍ ക​ഴി​യും. കാ​ഴ്ച​യി​ല്ലാ​ത്ത​വ​ര്‍​ക്കു ബ്രെ​യി​ലി ലി​പി​യി​ലും ശ​ബ്ദ​മാ​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ല​ിവേ​റ്റ​റു​ക​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​വ​രെ സ​ഹാ​യി​ക്കാ​ന്‍ വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ സേ​വ​ന​വും സ്‌​റ്റേ​ഷ​നു​ക​ളി​ലു​ണ്ടാ​കും. ഭി​ന്ന​ശേ​ഷി ഉ​ള്ള​വ​ര്‍​ക്കാ​യി വീ​ല്‍​ചെ​യ​റി​ലെ​ത്തി ഉ​പ​യോ​ഗി​ക്കാ​ന്‍ സൗ​ക​ര്യ​ത്തി​നു പ്ര​ത്യേ​ക ശൗ​ചാ​ല​യ​ങ്ങ​ളും സ്റ്റേ​ഷ​നു​ക​ളി​ലു​ണ്ട്.

വാ​തി​ലു​ക​ളും ഒ​രു സം​ഭ​വം​ ത​ന്നെ

ഡ​ര്‍ ഒ​ബ്സ്റ്റ​ക്കി​ള്‍ ഡി​റ്റ​ക്ഷ​ന്‍ സി​സ്റ്റം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​തി​ലു​ക​ളാ​ണു മെ​ട്രോ​യ്ക്കു​ള്ള​ത്. സ്വ​യം അ​ട​യു​ക​യും തു​റ​ക്കു​ക​യും ചെ​യ്യു​ന്ന വാ​തി​ലു​ക​ളി​ല്‍ യാ​ത്രി​ക​ര്‍ ഒ​രി​ക്ക​ലും കു​ടു​ങ്ങി​ല്ല. വാ​തി​ലി​നി​ട​യി​ല്‍ എ​ന്തെ​ങ്കി​ലും ത​ടസമു​ണ്ടെ​ങ്കി​ല്‍ വാ​തി​ലു​ക​ളി​ല്‍ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള സെ​ന്‍​സ​ര്‍ പ്ര​വ​ര്‍​ത്തി​ച്ച് വാ​തി​ല്‍ അ​ട​യു​ന്ന​തി​ല്‍​നി​ന്നും ത​ട​യും. ശേ​ഷം മൂ​ന്നു ത​വ​ണ വാ​തി​ല്‍ കു​റ​ഞ്ഞ വേ​ഗ​ത്തി​ല്‍ അ​ട​യാ​ന്‍ ശ്ര​മി​ക്കും. ഇ​തി​നി​ടെ ത​ടസം മാ​റി​യാ​ല്‍ വാ​തി​ല്‍ സ്വ​യം അ​ട​യും, അ​ല്ലെ​ങ്കി​ല്‍ പൂ​ര്‍​ണ​മാ​യും തു​റ​ക്കും. ഇ​ങ്ങ​നെ വാ​തി​ല്‍ പൂ​ര്‍​ണ​മാ​യും തു​റ​ന്നാ​ല്‍ പി​ന്നെ ഈ ​വാ​തി​ല്‍ സ്വ​യം അ​ട​യി​ല്ല. വാ​തി​ല്‍ അ​ട​യാ​തെ ട്രെ​യി​ന്‍ നീ​ങ്ങി​ത്തു​ട​ങ്ങു​ക​യു​മി​ല്ല. യാ​ന്ത്രി​ക​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​തി​ലു​ക​ള്‍് ആ​യ​തി​നാ​ല്‍ മെ​ട്രോ ട്രെ​യി​നി​ന്‍റെ വാ​തി​ലു​ക​ള്‍ യാ​ത്ര​ക്കാ​ര്‍​ക്ക് അ​ട​യ്ക്കാ​നോ തു​റ​ക്കാ​നോ ക​ഴി​യി​ല്ല. ട്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍​ക്ക് വാ​തി​ല്‍ അ​ട​യ്ക്കാ​നും തു​റ​ക്കാ​നും സാ​ധി​ക്കും. 19 മി​ല്ലി മീ​റ്റ​ര്‍ വ്യാ​സ​മു​ള്ള ദ​ണ്ഡും 15 മി​ല്ലി മീ​റ്റ​ര്‍ വ​ണ്ണ​മു​ള്ള ക​വ​ച​വു​മാ​ണ് ഈ ​സം​വി​ധാ​ന​ത്തി​നാ​യി വാ​തി​ലി​ല്‍ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. വാ​തി​ലി​നി​ട​യി​ല്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ത​ട​സം വ​രി​ക​യാ​ണെ​ങ്കി​ല്‍ ഈ ​ര​ണ്ടു സം​വി​ധാ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കും. ത​ട​സത്തി​ല്‍ ത​ട്ടി തു​റ​ക്കു​ന്ന വാ​തി​ല്‍ മൂ​ന്നാ​മ​ത് അ​ട​യാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴും ത​ട​സം അ​വി​ടെ ത​ന്നെ തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ വാ​തി​ല്‍ പൂ​ര്‍​ണ​മാ​യും തു​റ​ക്കും. അ​തോ​ടെ ട്രെ​യിൻ ഓ​പ്പ​റേ​റ്റ​ര്‍​ക്ക് ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ക്കും. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ വാ​തി​ലു​ക​ള്‍ കൈ​ക​ള്‍​കൊ​ണ്ട് അ​ട​യ്ക്കാ​നും തു​റ​ക്കാ​നു​മു​ള്ള സം​വി​ധാ​നം ട്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​റു​ടെ കാ​ബി​നി​ല്‍ ഉ​ണ്ടാ​യി​രി​ക്കും. അ​തി​നാ​യു​ള്ള സം​വി​ധാ​നം പ്ര​വ​ര്‍​ത്തി​പ്പി​ച്ച​ശേ​ഷം ട്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​ര്‍ നേ​രി​ട്ടെ​ത്തി ത​ട​സമെ​ന്താ​ണെ​ന്നു പ​രി​ശോ​ധി​ച്ച് ഇത് മാ​റ്റി​യ​ശേ​ഷം വാ​തി​ല്‍ കൈ​ക​ൾകൊ​ണ്ടു വ​ലി​ച്ച് അ​ട​യ്ക്കും. പി​ന്നീ​ട് കൊ​ച്ചി​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ച് മു​ന്നോ​ട്ടു​ള്ള യാ​ത്ര.

ഒറ്റ കാർഡിൽ യാത്രയും ഷോപ്പിംഗും

മെ​ട്രോ​യി​ലെ ആ​ദ്യ​യാ​ത്ര​യ്ക്കു ക്യു ​ആ​ര്‍ കോ​ഡ് ടി​ക്ക​റ്റു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ക. സേ​വ​നം ആ​രം​ഭി​ച്ച് ആ​ദ്യ നാ​ളു​ക​ളി​ല്‍ മാ​ത്ര​മാ​കും ക്യു​ആ​ര്‍ കോ​ഡ് ടി​ക്ക​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക. ഈ ​ടി​ക്ക​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ മെ​ട്രോ​യാ​ണെ​ന്ന​തും കൊ​ച്ചി മെ​ട്രോ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ക്യു ​ആ​ര്‍ കോ​ഡ് ടി​ക്ക​റ്റി​നു പു​റ​മെ ഒ​ന്നി​ല​ധി​കം ഉ​പ​യോ​ഗ​ത്തി​നാ​യു​ള്ള സ്മാ​ര്‍​ട്ട് കാ​ര്‍​ഡ് ടി​ക്ക​റ്റും ഉ​ണ്ടാ​കും. ആ​ക്‌​സി​സ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചാ​ണു സ്മാ​ര്‍​ട്ട് കാ​ര്‍​ഡ് ടി​ക്ക​റ്റു​ക​ള്‍ ത​യാറാ​ക്കി​യി​രി​ക്കു​ന്ന​ത്. യാ​ത്ര​യ്ക്കു മാ​ത്ര​മ​ല്ല ഷോ​പ്പി​ംഗിനും ഈ ​കാ​ര്‍​ഡ് ഉ​പ​യോ​ഗി​ക്കാം. ഉ​ദ്ഘാ​ട​ന ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി​യാ​ണു സ്മാ​ര്‍​ട് കാ​ര്‍​ഡു​ക​ള്‍ പു​റ​ത്തി​റ​ക്കു​ന്ന​ത്. സ്മാ​ര്‍​ട് കാ​ര്‍​ഡു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കാ​ന്‍ സ​മ​യം വേ​ണ​മെ​ന്ന​തി​നാ​ലാ​ണ് ആ​ദ്യ ദി​ന​ങ്ങ​ളി​ല്‍ ത​ല്ക്കാ​ലം ക്യു ​ആ​ര്‍ കോ​ഡ് ടി​ക്ക​റ്റു​ക​ള്‍ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ക്യു ​ആ​ര്‍ ടി​ക്ക​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഒ​രു യാ​ത്ര​യ്ക്കു മാ​ത്രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന ടി​ക്ക​റ്റു​ക​ളാ​ണ് ഇ​വ. യാ​ത്ര ചെ​യ്യേ​ണ്ട സ്റ്റേ​ഷ​നി​ലേ​ക്കു ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളി​ല്‍​നി​ന്ന് ക്യു ​ആ​ര്‍ കോ​ഡ് ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കും. ഈ ​ടി​ക്ക​റ്റ് പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്കു​ള്ള ക​വാ​ട​ത്തി​ലെ ആ​ര്‍​എ​ഫ് ഐ​ഡി മെ​ഷി​നി​ലെ ക്യൂ​ആ​ര്‍ കോ​ഡ് സ്‌​കാ​ന​റി​ല്‍​വ​ച്ച് സ്‌​കാ​ന്‍ ചെ​യ്താ​ല്‍ മാ​ത്ര​മേ ഗേ​റ്റ് വേ ​തു​റ​ക്കു​ക​യു​ള്ളൂ. പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്കു ക​ട​ക്കു​ന്ന​തി​നും പു​റ​ത്തി​റ​ങ്ങു​ന്ന​തി​നു​മാ​യി ര​ണ്ടു ത​വ​ണ മാ​ത്ര​മേ ക്യൂ ​ആ​ര്‍ കോ​ഡ് ടി​ക്ക​റ്റു​ക​ള്‍ സ്‌​കാ​ന്‍ ചെ​യ്യാ​ന്‍ പാ​ടു​ള്ളൂ. ആ​ലു​വ​യി​ല്‍​നി​ന്നു ക​ള​മ​ശേ​രി​യി​ലേ​ക്കാ​ണു ടി​ക്ക​റ്റ് എ​ടു​ത്ത​തെ​ങ്കി​ല്‍ ക​ള​മ​ശേ​രി വ​രെ​യു​ള്ള ഏ​തു സ്റ്റേ​ഷ​നി​ലും പു​റ​ത്തി​റ​ങ്ങാം. ടി​ക്ക​റ്റി​ലു​ള്ള ല​ക്ഷ്യസ്ഥ​ല​ത്തി​ന​പ്പു​റ​ത്തേ​ക്കു യാ​ത്ര ചെ​യ്യാ​നാ​വി​ല്ല. കാരണം തിരിച്ചിറങ്ങുന്പോഴും ടിക്കറ്റ് സ്കാൻ ചെയ്തെങ്കിൽ മാത്രമേ പുറത്തുകടക്കാനാകൂ. പിടിക്കപ്പെട്ടാൽ പി​ഴ​യ​ടയ്ക്കേണ്ടിവരികയും ചെയ്യും.

മെ​ട്രോ​യു​ടെ ക​രു​ത്ത് വ​നി​താ​ ജീ​വ​ന​ക്കാ​ര്‍

മെ​ട്രോ​യ്ക്കു ക​രു​ത്താ​യി വ​നി​താ ജീ​വ​ന​ക്കാ​രു​ടെ വ​ന്‍​സം​ഘ​മാ​ണു​ള്ള​ത്. ലോ​ക്കോ പൈ​ല​റ്റു​മാ​രാ​യ ഏ​ഴു പേ​രു​ള്‍​പ്പെ​ടെ 67 വ​നി​ത​ക​ള്‍ കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു. സ്റ്റേ​ഷ​ന്‍ പ​രി​പാ​ല​നം, ടി​ക്ക​റ്റ് വി​ത​ര​ണം, ക​സ്റ്റ​മ​ര്‍ ഹെ​ല്‍​പ് ലൈ​ന്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 562 കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രും മെ​ട്രോ​യു​ടെ ഭാ​ഗ​മാ​യു​ണ്ട്. ടി​ക്ക​റ്റ് വി​ത​ര​ണം, ശു​ചീ​ക​ര​ണം, പാ​ര്‍​ക്കിം​ഗ് എ​ന്നി​വ പെ​ണ്‍​ക​രു​ത്തി​ല്‍ ഭ​ദ്ര​മാ​ണ്. വ​നി​താ​ജീ​വ​ന​ക്കാ​രു​ടെ വ​ലി​യ​പ്രാ​തി​നി​ധ്യം​മൂ​ലം കൂ​ടു​ത​ല്‍ ഔ​ന്നത്യ​ങ്ങ​ളി​ലേ​ക്ക് ഉ​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണു കൊ​ച്ചി മെ​ട്രോ.

ഇ​നി ഒ​ര​ല്പം ഫ്‌​ളാ​ഷ് ബാ​ക്ക്

2002ല്‍ ​എ.കെ. ആ​ന്‍റണി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണു കൊ​ച്ചി മെ​ട്രോ​യെ​ന്ന ആ​ശ​യം കൊ​ണ്ടു​വ​രു​ന്ന​ത്. 2005 ല്‍ ​ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ നീ​ണ്ടു​പോ​യ പ​ദ്ധ​തി 2012ല്‍ ​പു​ന​രാ​രം​ഭി​ച്ചു. 2012 ജൂ​ലൈ മൂ​ന്നി​നു പ​ദ്ധ​തിക്കു കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കു​ക​യും സെ​പ്റ്റം​ബ​ര്‍ 13ന് അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന മ​ന്‍​മോ​ഹ​ന്‍ സിം​ഗ് ത​റ​ക്ക​ല്ലി​ടു​ക​യും ചെ​യ്തു. മെ​ട്രോ​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് 2013 ജൂ​ണ്‍ ഏ​ഴി​നാ​ണ്. മൂ​ന്നു വ​ര്‍​ഷ​ത്തി​ന​കം പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​ന​മെ​ങ്കി​ലും ആ​ദ്യ​ഘ​ട്ട​മാ​യ 13 കി​ലോ മീ​റ്റ​ര്‍ പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കാ​ന്‍ ഒ​രു വ​ര്‍​ഷം കൂ​ടു​ത​ല്‍ വേ​ണ്ടി​വ​ന്നു. ഇ​ന്ത്യ​യി​ല്‍ ഇ​തു​വ​രെ നി​ര്‍​മി​ച്ചി​ട്ടു​ള്ള മെ​ട്രോ​ക​ളൊ​ന്നും നാ​ലു​വ​ര്‍​ഷം​കൊ​ണ്ട് ഉ​ദ്ഘാ​ട​ന ഓ​ട്ടം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന​തു കൊ​ച്ചി മെ​ട്രോ​യു​ടെ മി​ക​വ് തെ​ളി​യി​ക്കു​ന്നു. വൈ​കി​യെ​ന്നു പ​രാ​തി പ​റ​യാ​നി​ട​വ​രു​ത്താ​ത്ത​വി​ധ​മു​ള്ള നി​ര്‍​മാ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ കൃ​ത്യ​ത​യും സൂ​ക്ഷ്മ​ത​യു​മാ​ണ് ഇ​തി​ന് സഹായകമായത്.

മെ​ട്രോ​യ്ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ മു​ത​ല്‍ പൂ​ര്‍​ത്തീ​ക​ര​ണം​വ​രെ​യു​ള്ള എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും തെ​ളി​ഞ്ഞ നി​ര്‍​വ​ഹ​ണ​മി​ക​വ് ശ്ര​ദ്ധേ​യ​മാ​ണ്. കൊ​ച്ചി​യി​ല്‍ റോ​ഡി​നു ന​ടു​വി​ലൂ​ടെ കാ​ര്യ​മാ​യ ഗ​താ​ഗ​ത ത​ട​സങ്ങ​ളില്ലാ​തെ, സു​ര​ക്ഷി​ത​മാ​യി മെ​ട്രോ പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ സാ​ധി​ച്ച​തു മി​ക​വു​ത​ന്നെ​യാ​ണ്. ഇ​തി​ന് ഇ​ന്ത്യ​യു​ടെ മെ​ട്രോ​മാ​നാ​യ ഡ​ല്‍​ഹി മെ​ട്രോ റെ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ (ഡി​എം​ആ​ര്‍​സി) മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ് ഇ. ​ശ്രീ​ധ​ര​നോ​ടു കേ​ര​ളീ​യ​ര്‍ ഏറെ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. കൊ​ച്ചി മെ​ട്രോ​യു​ടെ നി​ര്‍​മാ​ണം ഡി​എം​ആ​ര്‍​സി​ക്കാ​യി​രു​ന്നെ​ങ്കി​ല്‍ മെ​ട്രോ ന​ട​ത്തി​പ്പു ചു​മ​ത​ല കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡി​ന് (കെ​എം​ആ​ര്‍​എ​ല്‍) ആ​ണ്. കെ​എം​ആ​ര്‍​എ​ല്‍ ടീ​മി​നു നി​ശ്ശ​ബ്ദ​മാ​യി നാ​യ​ക​ത്വം വ​ഹി​ക്കു​ന്ന മാ​നേ​ജി​ംഗ് ഡ​യ​റ​ക്ട​ര്‍ ഏ​ലി​യാ​സ് ജോ​ര്‍​ജി​ന്‍റെ നേ​തൃ​പാ​ട​വ​വും അ​ഭി​ന​ന്ദനാ​ര്‍​ഹ​മാ​ണ്. സ​മ​യാ​സ​മ​യ​ങ്ങ​ളി​ലു​ള്ള ക​ട​മ്പ​ക​ളെ​ല്ലാം ഒ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ലാ​തെ അ​ദ്ദേ​ഹം ഏ​റ്റെ​ടു​ത്തു നി​ര്‍​വ​ഹി​ച്ച​പ്പോ​ള്‍ കൊ​ച്ചി​യു​ടെ ഹൃ​ദ​യ​ത്തി​ല്‍ ഉ​യ​ര്‍​ന്ന​തു കേ​ര​ളീ​യ​രു​ടെ അ​ഭി​മാ​നം.

ഇ​പ്പോ​ള്‍ പൈ​ല​റ്റു​ള്ള ട്രെ​യി​നാ​ണ് ഓ​ടി​ക്കു​ന്ന​തെ​ങ്കി​ലും ഭാ​വി​യി​ല്‍ ഡ്രൈ​വ​റി​ല്ലാ​തെ​ത​ന്നെ കൊ​ച്ചി മെ​ട്രോ ഓ​ടി​ക്കാം. എം​ജി റോ​ഡി​ല്‍ മ​ഹാ​രാ​ജാ​സ് കോ​ള​ജ് സ്റ്റേ​ഷ​നി​ലേ​ക്കും തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്കും വൈ​കാ​തെ മെ​ട്രോ എ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. കാ​ക്ക​നാ​ട്ടേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​ത്തോ​ടൊ​പ്പം നെ​ടു​മ്പാ​ശേ​രി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​ള​ത്തി​ലേ​ക്കും മെ​ട്രോ എ​ത്തി​യാ​ല്‍ അ​തു വി​ക​സ​ന​ത്തി​ന് ആ​ക്കം​കൂ​ട്ടും. കേ​ര​ള​ത്തി​നു മി​ക​വു​ള്ള മെ​ട്രോ സ​മ്മാ​നി​ക്കു​ക മാ​ത്ര​മ​ല്ല, സ​മ​ഗ്ര​വും സം​ഘ​ടി​ത​വു​മാ​യ പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ലേ​ക്കു ജ​ന​ങ്ങ​ളെ കൈ​പി​ടി​ച്ചു ന​ട​ത്തി​ക്കു​ക​കൂ​ടി​യാ​ണു പു​തി​യ പ​ദ്ധ​തി​ക​ള്‍.

മെ​ട്രോ സ്‌​റ്റേ​ഷ​നു​ക​ള്‍
1) ആ​ലു​വ
2) പു​ളി​ഞ്ചോ​ട്
3) ക​മ്പ​നി​പ്പ​ടി
4) അ​മ്പാ​ട്ടു​കാ​വ്
5) മു​ട്ടം
6) ക​ള​മ​ശേ​രി
7) കു​സാ​റ്റ്
8) പ​ത്ത​ടി​പാ​ലം
9) ഇ​ട​പ്പ​ള്ളി
10) ച​ങ്ങ​മ്പു​ഴ പാ​ര്‍​ക്ക്
11) പാ​ലാ​രി​വ​ട്ടം
12) ജ​വ​ഹ​ര്‍​ലാ​ല്‍​നെ​ഹ്‌​റു സ്റ്റേ​ഡി​യം
13) ക​ലൂ​ര്‍
14) ലി​സി
15) എം​ജി റോ​ഡ്
16) മ​ഹാ​രാ​ജാ​സ് കോ​ള​ജ്
17) എ​റ​ണാ​കു​ളം സൗ​ത്ത്
18) ക​ട​വ​ന്ത്ര
19) ഇ​ളം​കു​ളം
20) വൈ​റ്റി​ല
21) തൈ​ക്കു​ടം
22) പേ​ട്ട.

റോബിൻ ജോർജ്

Related posts