ഈ പിള്ളാരേക്കൊണ്ട് തോറ്റ്..! പ്രതീക്ഷിച്ചതി ലും കൂടുതൽ പ്രവർത്തകരെത്തിയ താണ് പ്രശ്നം; കോണ്‍ഗ്രസിന്‍റെ ജനകീയ മെട്രോ യാത്രക്കിടെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടു കൾക്ക് ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല

metro-ummanതിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ ജനകീയ മെട്രോ യാത്രയ്ക്കിടെ കെഎംആർഎല്ലിനും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടായതിൽ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മെട്രോ ഉദ്ഘാടന ചടങ്ങിൽ നിന്നും ഉമ്മൻ ചാണ്ടിയെയും യുഡിഎഫ് നേതാക്കളെയും ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ജനകീയ മെട്രോ യാത്ര നടത്തിയത്.

യാത്രയ്ക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ പ്രവർത്തകർ എത്തിയെന്നും അതാണ് മെട്രോ സ്റ്റേഷനിലും ട്രെയിനിലും അനിയന്ത്രിതമായ തിരക്കുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു. ഇതിൽ ചില യാത്രക്കാർ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്.

മെട്രോ ട്രെയിനിലെയും സ്റ്റേഷനിലെയും വസ്തുക്കൾക്ക് ആരും കേട് വരുത്തിയിട്ടില്ല. കൊച്ചി മെട്രോയെ സ്വന്തം കുഞ്ഞുപോലെയാണ് കരുതുന്നതെന്നും അതിന് മുറിവേൽക്കുന്ന ഒരു നടപടിയുമുണ്ടാവില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Related posts