സാമൂഹിക മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തൽ ;  എം.​ഐ. ഷാ​ന​വാ​സ് എം​പി സംസ്ഥാന പോ​ലീ​സ് മേ​ധാ​വിക്ക്  പ​രാ​തി ന​ൽ​കി

ക​ൽ​പ്പ​റ്റ: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളെ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രെ സംസ്ഥാന പോ​ലീ​സ് മേ​ധാ​വി​ക്കും വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​നും എം.​ഐ. ഷാ​ന​വാ​സ് എം​പി പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ ജൂ​ണ്‍ 15 ന് ​ചു​രം ബ​ദ​ൽ റോ​ഡ് – ചി​പ്പി​ലി​ത്തോ​ട് വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം നേ​താ​ക്ക​ൾ മാ​ത്രം പ​ങ്കെ​ടു​ത്ത ന് ​ന​ട​ന്ന മീ​റ്റിം​ഗി​ലേ​ക്ക് എം​പി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള ആ​രേ​യും ക്ഷ​ണി​ച്ചി​രു​ന്നി​ല്ല.

16 ന് ​ചി​പ്പി​ലി​ത്തോ​ട് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ത​ലേ​ദി​വ​സം മ​ന്ത്രി​യും സം​ഘ​വും വ​ന്ന​പ്പോ​ൾ വ​രാ​തി​രു​ന്ന​ത് വി​വ​രം അ​റി​യാ​ത്ത​തു​കൊ​ണ്ടും ക്ഷ​ണി​ക്കാ​ത്ത​തു​കൊ​ണ്ടു​മാ​ണെ​ന്ന് ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ക്ഷ​ണി​ക്കാ​തെ എ​ങ്ങി​നെ ഞാ​ൻ വ​രും എ​ന്ന് ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞ ഒ​രു വാ​ച​കം മാ​ത്രം അ​ട​ർ​ത്തി​യെ​ടു​ത്ത് വ​യ​നാ​ട്ടി​ലെ ഇ​പ്പോ​ഴു​ണ്ടാ​യ പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടാ​ണ് ഇ​ങ്ങ​നെ​യൊ​രു അ​ഭി​പ്രാ​യം പ​റ​ഞ്ഞ​ത് എ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​നു​ള്ള ഗൂ​ഡ​നീ​ക്ക​മാ​യി​രു​ന്നു പ്ര​തി​ക​ൾ ചെ​യ്ത​ത്.

സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ വി​ശ്വാ​സ്യ​ത​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി കൂ​ടി​യാ​ണ് ഈ ​പ​രാ​തി സം​ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​നും ന​ൽ​കി​യ​ത്. കൃ​ത്രി​മ, വ്യാ​ജ, മെ​സേ​ജു​ക​ളു​ടെ ഉ​ത്ഭ​വം ക​ണ്ടു​പി​ടി​ക്ക​ണ​മെ​ന്നും മ​ന​പൂ​ർ​വം ഈ ​മെ​സേ​ജ് പോ​സ്റ്റ് ചെ​യ്ത​വ​രെ ക​ണ്ടു​പി​ടി​ച്ച് അ​വ​രു​ടെ പേ​രി​ൽ നി​യ​മ​പ​ര​മാ​യി ഐ​ടി ആ​ക്ട് പ്ര​കാ​ര​വും ഇ​ന്ത്യ​ൻ പീ​ന​ൽ കോ​ഡ് പ്ര​കാ​ര​വും ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ചു.

Related posts