ചോദ്യങ്ങള്‍ ഇനിയും ബാക്കി! മിഷേലിന്റെ ഫോണും ബാഗും എവിടെ? സിസിടിവി ദൃശ്യത്തില്‍ മിഷേലിന്റെ സമീപത്തുകൂടി കടന്നുപോകുന്ന ബൈക്കില്‍ ആര് ?

michel600കൊ​​​ച്ചി: സി​​​എ വി​​​ദ്യാ​​​ർ​​​ഥി​​​നി മി​​​ഷേ​​​ൽ ഷാ​​​ജി​​​യെ കൊ​​​ച്ചി കാ​​​യ​​​ലി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​ണ്ടെ​​ത്തി​​യ സം​​​ഭ​​​വ​​​ത്തി​​​ൽ മി​​​ഷേ​​​ലി​​​ന്‍റെ മൊ​​​ബൈ​​​ൽ ഫോ​​​ണും ബാ​​​ഗും ക​​​ണ്ടെ​​​ത്താ​​​ൻ കാ​​​യ​​​ലി​​​ൽ തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തും.

മു​​​ങ്ങ​​​ൽ​ വി​​​ദ​​​ഗ്ധ​​​രു​​​ടെ​​​യും മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​യും സ​​​ഹാ​​​യ​​​ത്തോ​​​ടെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​നാ​​​ണ് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​തെ​​​ന്ന് ക്രൈം​​​ബ്രാ​​​ഞ്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു. മി​​​ഷേ​​​ലി​​​ന്‍റെ ഫോ​​​ണും ബാ​​​ഗും ക​​​ണ്ടെ​​​ത്തു​​​ക എ​​​ന്ന​​​ത് കേ​​​സി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്. ആ​​​ത്മ​​​ഹ​​​ത്യ​ ത​​ന്നെ​​യാ​​ണെ​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​ലാ​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം. പോ​​​ലീ​​​സി​​​ന് ആ​​​ദ്യം ല​​​ഭി​​​ച്ച സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ത്തി​​​ൽ മി​​​ഷേ​​​ലി​​​ന്‍റെ സ​​​മീ​​​പ​​​ത്തു​​​കൂ​​​ടി ഒ​​​രു ബൈ​​​ക്ക് ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത് സം​​​ശ​​​യ​​​മു​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, പി​​​ന്നീ​​​ട് ല​​​ഭി​​​ച്ച ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ ഇ​​​ങ്ങ​​​നെ​​​യൊ​​​രു ബൈ​​​ക്ക് ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. അ​​​തി​​​നാ​​​ൽ ഇ​​​ത് യാ​​​ദൃ​​​ച്ഛിക​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലി​​​ലാ​​​ണ് പോ​​​ലീ​​​സ്. ക്രൈം​​​ബ്രാ​​​ഞ്ചും ഇ​​​തേ നി​​​ഗ​​​മ​​​ന​​​ത്തി​​​ലാ​​​ണ്. എ​​​ന്നാ​​​ലും ഈ ​​​ബൈ​​​ക്ക് ക​​​ണ്ടെ​​​ത്തി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​ത്തു​​​മെ​​​ന്നും ക്രൈം​​​ബ്രാ​​​ഞ്ച് അ​​​റി​​​യി​​​ച്ചു.

ഇ​​​തി​​​നാ​​​യി കൂ​​​ടു​​​ത​​​ൽ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കും. ഹൈ​​​ക്കോ​​​ട​​​തി ജം​​​ഗ്ഷ​​​നി​​​ലെ​​​ത്തി മി​​​ഷേ​​​ൽ ന​​​ട​​​ന്നു​​​പോ​​​കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ ക്രൈം​​​ബ്രാ​​​ഞ്ചി​​​നു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​പ​​​രി​​​സ​​​ര​​​ത്തു​​​ള്ള കൂ​​​ടു​​​ത​​​ൽ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ശേ​​​ഖ​​​രി​​​ച്ചു. ദി​​​വ​​​സ​​​ങ്ങ​​​ൾ പി​​​ന്നി​​​ട്ട​​​തു​​​കൊ​​​ണ്ട് ചി​​​ല കാ​​​മ​​​റ​​​ക​​​ളി​​​ലെ ദൃ​​​ശ്യ​​​ങ്ങ​​​ൾ ന​​​ഷ്ട​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​ത് വീ​​​ണ്ടെ​​​ടു​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം.

ക്രൈം​​​ബ്രാ​​​ഞ്ച് ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള ക്രോ​​​ണി​​​ന്‍റെ വീ​​​ട്ടി​​​ലും ച​​​ത്തീ​​​സ്ഗ​​​ഡി​​​ലെ താ​​​മ​​​സ സ്ഥ​​ല​​ത്തും ക്രൈം​​​ബ്രാ​​​ഞ്ച് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. മ​​​റ്റേ​​​തെ​​​ങ്കി​​​ലും ഫോ​​​ണോ സിം ​​​കാ​​​ർ​​​ഡോ ക്രോ​​​ണി​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നോ എ​​​ന്നും എ​​​ന്തെ​​​ങ്കി​​​ലും ദൃ​​​ശ്യ​​​ങ്ങ​​​ളോ ചി​​​ത്ര​​​ങ്ങ​​​ളോ ക​​​രു​​​തി​​​യി​​​ട്ടു​​​ണ്ടോ എ​​​ന്നു ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​ണി​​​ത്.

ക്രോ​​​ണി​​​ൻ മു​​​ന്പ് മി​​​ഷേ​​​ലി​​​നെ ഉ​​​പ​​​ദ്ര​​​വി​​​ച്ച​​​താ​​​യി മി​​​ഷേ​​​ലി​​​ന്‍റെ സു​​​ഹൃ​​​ത്ത് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​നു മൊ​​ഴി ന​​ല്കി‍യി​​ട്ടു​​ണ്ട്. ഹോ​​​സ്റ്റ​​​ലി​​​നു സ​​​മീ​​​പ​​​ത്തു​​​വ​​​ച്ച് ക്രോ​​​ണി​​​ൻ മ​​​ർ​​​ദി​​​ച്ചെ​​​ന്ന് മി​​​ഷേ​​​ൽ പ​​​റ​​​ഞ്ഞ​​​താ​​​യാ​​​ണ് സു​​​ഹൃ​​​ത്തി​​​ന്‍റെ മൊ​​​ഴി. എ​​​ന്നാ​​​ൽ ഇ​​​ക്കാ​​​ര്യം ക്രോ​​​ണി​​​ൻ നി​​​ഷേ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

Related posts