ആത്മഹത്യയിലേക്കു നയിച്ച കാരണം എന്ത്? ദുരൂഹതകള്‍ അവശേഷിപ്പിച്ച് മിഷേലിന്റെ മരണം; മരണത്തിനടുത്ത ദിവസങ്ങളില്‍ ഫോണിലേക്ക് വിളിച്ചവരെ ചോദ്യം ചെയ്യും

mishel1aaകൊച്ചി: പിറവത്തെ സിഎ വിദ്യാര്‍ഥിനി മിഷേലിനെ മരിച്ച ദിവസവും അതിനുമുമ്പത്തെ ദിവസങ്ങളിലും ഫോണില്‍ ബന്ധപ്പെട്ടവരെ െ്രെകംബ്രാഞ്ച് ചോദ്യം ചെയ്യാനൊരുങ്ങുന്നതായി സൂചന. ഏറ്റവും കൂടുതല്‍ കോളുകള്‍ വന്നത് ക്രോണിന്റെ ഫോണില്‍ നിന്നായതിനാല്‍ ഇയാളെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നതു സംബന്ധിച്ച് അറിയാനാണ് മിഷേലുമായി മരിക്കുന്ന ദിവസവും അതിനുമുമ്പുള്ള ദിവസങ്ങളിലും ഫോണില്‍ ബന്ധപ്പെട്ട മറ്റുള്ളവരെയും ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. മിഷേലിന്റെ മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണ സംഘം എത്തിയിരിക്കുന്നത്.

മിഷേലിനെ പാലത്തില്‍ കണ്ടതായി വൈപ്പിന്‍ സ്വദേശി അമലിന്റെ മൊഴിയും പാലത്തിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും ആത്മഹത്യയാണെന്ന സൂചനയാണ് നല്‍കുന്നത്. മിഷേലിന്റെ ശരീരത്തില്‍ ആക്രമണങ്ങളുണ്ടായതിന്റെ പരിക്കുകളുമില്ല. എന്നാല്‍ ആത്മഹത്യയിലേക്കു നയിച്ച കാരണം കണ്ടെത്താനായിട്ടില്ല. ഇതാണ് മിഷേലിന്റെ ഫോണിലേക്ക് വിളിച്ച മറ്റുള്ളവരെയും ചോദ്യം ചെയ്യുന്നത്. അതേസമയം മിഷേല്‍ ഷാജി മരിച്ച സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടറുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

മിഷേലിനെ കാണാതായ മാര്‍ച്ച് അഞ്ചിനും തൊട്ടടുത്ത ദിവസങ്ങളിലും ക്രോണിന്‍ അലക്‌സാണ്ടര്‍ ഛത്തീസ്ഗഡില്‍ ഉണ്ടായിരുന്നതായി  െ്രെകം ബ്രാഞ്ച് സംഘം സ്ഥിരീകരിച്ചു. ക്രോണിന്റെ ഛത്തീസ്ഗഡിലെ താമസസ്ഥലത്തും ജോലി സ്ഥലത്തും എത്തിയ സംഘം ഇയാള്‍ ഉപയോഗിച്ച കംപ്യൂട്ടര്‍ പരിശോധിക്കുകയും സഹപ്രവര്‍ത്തകരില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തെളിവെടുപ്പിനുശേഷം സംഘം ചത്തീസ്ഗഡില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിച്ചു. കസ്റ്റഡിയിലുള്ള ക്രോണിനെ ഇന്നലെ പിറവം പാലച്ചുവട് ഇടപ്പിള്ളിച്ചിറയിലുള്ള വീട്ടിലെത്തിച്ച് തെളിവെടുത്തു.

ഇയാള്‍ നശിപ്പിച്ച ഫോണ്‍ സംഭാഷണങ്ങളുടെയും സന്ദേശങ്ങളുടെയും ശാസ്ത്രീയ പരിശോധന തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പുരോഗമിക്കുകയാണ്. മിഷേലിനു ക്രോണിന്‍ അയച്ച സന്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമാകുന്നതോടെ മിഷേലിന്‍റെ ആത്മഹത്യയുടെ കാരണം സംബന്ധിച്ച് വ്യക്തത വരുമെന്നാണ് െ്രെകംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്.

Related posts