സുരക്ഷാ സംവിധാനങ്ങളില്ല: മി​ഠാ​യി​ത്തെ​രു​വി​ലെ 192 ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ നോ​ട്ടീ​സ്

midai

കോ​ഴി​ക്കോ​ട്: മി​ഠാ​യി​ത്തെ​രു​വി​ൽ സം​യു​ക്ത ഉ​ദ്യോ​ഗ​സ്ഥ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ത്ത 192 ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ നോ​ട്ടീ​സ് ന​ൽ​കി. അ​ന്തി​മ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി 604 ക​ട​ക​ളി​ലാ​ണ് ഇ​ന്ന​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​ത്. പ​രി​ശോ​ധ​ന ഇ​ന്നും തു​ട​രും.

റ​വ​ന്യു, കെ​എ​സ്ഇ​ബി, ഇ​ല​ക്‌​ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റ്, കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
നേ​ര​ത്തെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1250 ക​ട​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ത്തി​ലെ വീ​ഴ്ച​ക​ൾ​ക്കു ഏ​ഴു​ദി​വ​സ​ത്തി​ന​കം പ​രി​ഹാ​രം കാ​ണാ​നാ​യി​രു​ന്നു നി​ർ​ദേ​ശം.

Related posts