ആ​ദി​വാ​സി​ക​ളി​ൽ​നി​ന്നും ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ക്കു​മെ​ന്ന് വ​നം​മ​ന്ത്രി കെ.​രാ​ജു

മ​ണ്ണാ​ർ​ക്കാ​ട്: ആ​ദി​വാ​സി​ക​ളി​ൽ​നി​ന്നും ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ക്കു​മെ​ന്ന് വ​നം​മ​ന്ത്രി കെ.​രാ​ജു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ആ​ദി​വാ​സി​ക​ളാ​യ യു​വാ​ക്ക​ളി​ൽ അ​ഞ്ഞൂ​റോ​ളം വ​നം ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ക്കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

മ​ണ്ണാ​ർ​ക്കാ​ട് വ​നം ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള തി​രു​വി​ഴാം​കു​ന്ന്, ക​ച്ചേ​രി​പ​റ​ന്പി​ൽ പു​തി​യ​താ​യി പ​ണി​തു​യ​ർ​ത്തി​യ മാ​തൃ​ക വ​നം​സ്റ്റേ​ഷ​ൻ മ​ന്ത്രി കെ.​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇ​ന്ന​ലെ രാ​വി​ലെ 11നാ​ണ് വ​നം വ​ന്യ​ജീ​വി മ​ന്ത്രി കെ.​രാ​ജു ക​ച്ചേ​രി​പ​റ​ന്പ് മാ​തൃ​കാ​വ​നം സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ദ്ദേ​ഹ​ത്തെ ഗാ​ർ​ഡ് ഓ​ഫ് ഓ​ർ​ണ​ർ ന​ല്കി സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഫ​ല​വൃ​ക്ഷ​തൈ​ക​ളു​ടെ ന​ടീ​ൽ​ക​ർ​മം നി​ർ​വ​ഹി​ച്ചു.കെ​ട്ടി​ട​ത്തി​ന്‍റെ ഫ​ല​കാ​ച്ഛാ​ദ​ന​ത്തി​ന് ശേ​ഷം സ്റ്റേ​ഷ​ൻ ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു ന​ല്കി.

വ​ന​ത്തെ​യും വ​ന്യ​ജീ​വി​ക​ളെ​യും സം​ര​ക്ഷി​ക്കേ​ണ്ട​ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​പ​രി സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് തു​ട​ർ​ന്ന് ന​ട​ന്ന ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ന്‍റെ ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ നി​ല​നി​ല്പ് പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളാ​ണ്. വ​ന​വി​സ്തൃ​തി​യും ജ​ന​സാ​ന്ദ്ര​ത​യും ഒ​രു​പോ​ലെ വ​ർ​ദി​ച്ച​താ​ണ് വ​നാ​തി​ർ​ത്തി​ക​ളി​ൽ മൃ​ഗ​ങ്ങ​ളും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​നി​ട​യാ​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​ക​ളാ​യ​വ​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ച​താ​യും ഇ​ത് ഉ​ട​ന​ടി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും മ​ന്ത്രി ച​ട​ങ്ങി​ൽ അ​റി​യി​ച്ചു. വി​സ്തൃ​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ള്ള മാ​തൃ​ക സ്റ്റേ​ഷ​നും അ​നു​ബ​ന്ധ​മാ​യി ആ​ന​മൂ​ളി​യി​ൽ നി​ർ​മി​ച്ച ഡോ​ർ​മി​റ്റ​റി​യു​മു​ൾ​പ്പെ​ടെ 60 ല​ക്ഷം രൂ​പ​യാ​ണ് ന​ബാ​ർ​ഡി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നാ​യി ചെ​ല​വി​ട്ട​ത്. ഇ​തി​ന്‍റെ ക​രാ​റു​കാ​രെ വേ​ദി​യി​ൽ ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് വ​നാ​തി​ർ​ത്തി​യി​ൽ വ​ന്യ​ജീ​വി​ക​ളാ​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​വ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ​വും ന​ല്കി. എം​എ​ൽ​എ എ​ൻ.​ഷം​സു​ദീ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കോ​ട്ടോ​പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ല്യാ​സ് താ​ളി​യി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​പ്രീ​ത, ഉ​ത്ത​ര​മേ​ഖ​ല പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ പി.​കെ.​കേ​ശ​വ​ൻ, ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ ആ​ർ.​ആ​ട​ല​ര​ശ​ൻ, സൈ​ല​ന്‍റ് വാ​ലി വാ​ർ​ഡ​ൻ സാ​മു​വ​ൽ വ​ല്ലം​ഗെ​ത്ത പ​ച്ചൗ, രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളാ​യ പി.​ശി​വ​ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts