വ​നി​താ ക്രി​ക്ക​റ്റി​ലും ഐ​പി​എ​ല്‍ വ​ന്നേ​ക്കാം: മി​താ​ലി രാ​ജ്

മും​ബൈ: അ​ധി​കം താ​മ​സി​യാ​തെ വ​നി​താ ക്രി​ക്ക​റ്റി​ലും ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് പോ​രാ​ട്ടം പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന് ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ല്‍ ഫൈ​ന​ലി​ലെ​ത്തി​യ ഇ​ന്ത്യ​യു​ടെ നാ​യി​ക മി​താ​ലി രാ​ജ്. മി​ക​ച്ച പോ​രാ​ട്ട​ത്തി​നു ശേ​ഷം നാ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ മി​താ​ലി വാ​ര്‍ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്ക​വേ​യാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

ആ​ഭ്യ​ന്ത​ര താ​ര​ങ്ങ​ള്‍ക്ക് വ​ള​രാ​ന്‍ മി​ക​ച്ച പാ​ത​യൊ​രു​ക്കു​ന്ന​തി​ന് ഐ​പി​എ​ലി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​നു വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് എ​ല്ലാ​വ​രും പു​റ​ത്തെ​ടു​ത്ത​ത്. ഇം​ഗ്ല​ണ്ടി​നെ​യും ഓ​സീ​സി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യി. ഈ ​ടീ​മി​നെ ഓ​ര്‍ത്ത് താ​ന്‍ അ​ഭി​മാ​നം കൊ​ള്ളു​ന്ന​താ​യി മി​താ​ലി പ​റ​ഞ്ഞു.

ടീ​മി​ലു​ള്ള 15 പേ​രും ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റ​ത്തി​ല്‍ നി​ര്‍ണാ​യ​ക പ​ങ്കു​വ​ഹി​ച്ചെ​ന്നും ആരാധകരുടെ പിന്തുണ ആവേശം കൊള്ളിച്ചുവെന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. ഞാ​യ​റാ​ഴ്ച ന​ട​ന്ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ഇം​ഗ്ല​ണ്ടി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ടാ​ണ് ഇ​ന്ത്യ​ക്കു കി​രീ​ടം ന​ഷ്ട​പ്പെ​ട്ട​ത്.

Related posts