മിയ കോടീശ്വരിയായി

miya

മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കടത്തിവെട്ടി മിയ കോടീശ്വരിയായി. സംഭവം കേട്ട് ഞെട്ടേണ്ട. പറഞ്ഞുവരുന്നത് പണത്തിന്റെ കാര്യമല്ല, ഫേസ്ബുക്ക് ലൈക്കിന്റെ കാര്യമാണ്. ഇപ്പോള്‍ മിയയുടെ പേജിന് ലഭിച്ചിരിക്കുന്നത് ഒരുകോടി ലൈക്കാണ്. ആദ്യമായാണ് മലയാളത്തില്‍ ഒരു സെലിബ്രിറ്റിയുടെ ഫേസ്ബുക്ക് പേജിന് ഇത്രയധികം ലൈക്കുകള്‍ ലഭിക്കുന്നത്.

ഫേസ്ബുക്കില്‍ സജീവമായിരുന്ന മിയ തെലുങ്കില്‍ അഭിനയിച്ചപ്പോള്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂടുകയും കൂടുതല്‍ ആരാധകരെ നേടുകയും ചെയ്തതാണ് ഈ നേട്ടത്തിന് പിന്നില്‍. 76 ലക്ഷമായിരുന്നു നസ്രിയയുടെ ഫേസ് ബുക്ക് ലൈക്ക്. മലയാളത്തില്‍ മിയയുടെ അടുത്ത് നിന്നതും നസ്രിയ ആയിരുന്നു. വിവാഹം കഴിഞ്ഞതോടെ നസ്രിയയുടെ ആരാധകരുടെ എണ്ണവും കുറഞ്ഞു.

മലയാള നടന്മാരില്‍ മോഹന്‍ലാലിനു 43 ലക്ഷവും മമ്മൂട്ടിക്ക് 36 ലക്ഷവും പൃഥ്വിരാജിന് 30 ലക്ഷവും ദൂല്‍ക്കര്‍ സല്‍മാന് 49 ലക്ഷവുമാണ് നിലവിലെ ഫേസ്ബുക്ക് പേജ് ലൈക്ക്.

മിയ മലയാള സിനിമയിലേക്ക് വന്നത് കുഞ്ചാക്കോ ബോബന്‍ നായകനായ ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ്. ഇപ്പോള്‍ മലയാളത്തിലെ മാത്രമല്ല തമിഴിലേയും തെലുങ്കിലേയും സൂപ്പര്‍താരമാണ്.

Related posts