എംഎൽഎ സിംപിൾ ആണ് പവർഫുള്ളും..! പൊതുഗതാഗതത്തെ പ്രോത്‌സാഹിപ്പിക്കാൻ കെഎസ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര​ക്കാ​ര​നാ​യി ആ​ൻ​സ​ല​ൻ എം​എ​ൽ​എ

mla-ksrtcനെ​യ്യാ​റ്റി​ൻ​ക​ര:  പൊ​തു​ഗ​താ​ഗ​ത​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യി കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ ക​ഐ​സ്ആ​ർ​ടി​സി ബസി​ൽ യാ​ത്ര​ക്കാ​ര​നാ​യി. നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഇ​ന്ന​ലെ ആ​രം​ഭി​ച്ച ടൗ​ണ്‍ ബ​സ് സ​ർ​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​തി​നു ശേ​ഷ​മാ​യി​രു​ന്നു എം​എ​ൽ​എ യു​ടെ ബ​സ് യാ​ത്ര. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡ​ബ്ല്യു.​ആ​ർ ഹീ​ബ, പ്ര​തി​പ​ക്ഷ നേ​താ​വ് ല​ളി​ത, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഗ്രാ​മം പ്ര​വീ​ണ്‍, വി. ​ഹ​രി​കു​മാ​ർ, സോ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ ശ​ര​ത്കു​മാ​ർ, നെ​യ്യാ​റ്റി​ൻ​ക​ര ഡി​ടി​ഒ സു​രേ​ഷ്, വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ബ​സ് സ​ർ​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ച്ചു.

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ആ​ദ്യ​മാ​യാ​ണ് ടൗ​ണ്‍ സ​ർ​വീ​സി​ന് തു​ട​ക്കം കു​റി​ച്ച​ത്. ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ- മാ​ന്പ​ഴ​ക്ക​ര- മാ​രാ​യ​മു​ട്ടം- നെ​യ്യാ​റ്റി​ൻ​ക​ര, ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ- അ​മ​ര​വി​ള-​മാ​രാ​യ​മു​ട്ടം-​മാ​ന്പ​ഴ​ക്ക​ര- നെ​യ്യാ​റ്റി​ൻ​ക​ര,  ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ- ഓ​ല​ത്താ​ന്നി- മ​ണ​ലു​വി​ള- ബാ​ല​രാ​മ​പു​രം- നെ​യ്യാ​റ്റി​ൻ​ക​ര എ​ന്നി​വ​യാ​ണ് ടൗ​ണ്‍ സ​ർ​വീ​സു​ക​ൾ.    ​

Related posts