ഇതോ നാട്ടുഭാഷ..! എം.എം. മ​ണി​യു​ടെ പ്ര​സം​ഗം ഡി​ജി​പി കാ​ണു​ന്നി​ല്ലേ; വൈ​ദ്യു​തി മ​ന്ത്രി ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗം ഗൗ​ര​വ​ക​ര​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി

COURT-Lകൊ​ച്ചി: അ​ടി​മാ​ലി​യി​ലെ ഇ​രു​പ​തേ​ക്ക​റി​ൽ വൈ​ദ്യു​തി മ​ന്ത്രി എം.​എം.​മ​ണി ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗം ഗൗ​ര​വ​ക​ര​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി. മ​ണി​ക്കെ​തി​രാ​യ പ​രാ​തി​യി​ൽ സ​ർ​ക്കാ​ർ എ​ന്ത് ന​ട​പ​ടി എ​ടു​ത്തു​വെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ്. ഇ​ടു​ക്കി എ​സ്പി​യും ഡി​ജി​പി​യും വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം. പ്ര​സം​ഗ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഹാ​ജ​രാ​ക്കാ​നും കോ​ട​തി നി​ർ​ദേശിച്ചു. ഇ​വി​ടെ എ​ന്താ​ണ് ന​ട​ക്കു​ന്ന​തെന്നും ഡി​ജി​പി ഇ​തൊ​ന്നും കാ​ണു​ന്നി​ല്ലേയെന്നും കോടതി ചോദിച്ചു.

അ​തേ​സ​മ​യം, സ്ത്രീ​ക​ളെ കു​റി​ച്ച് മ​ണി മോ​ശ​മാ​യി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ മ​റു​പ​ടി ന​ൽ​കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് മ​ണി ഉ​ദ്ദേ​ശി​ച്ച​തെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ എ​ന്തും പ​റ​യാ​മെ​ന്നാ​ണോ എ​ന്നും കോ​ട​തി ചോ​ദി​ച്ചു.

Related posts