മന്ത്രി മണി പ്രഖ്യാപിച്ചു..! കോ​ട്ട​യം ഇ​നി കേ​ര​ള​ത്തി​ലെ സമ്പൂര്‍ണ വൈ​ദ്യു​തീ​ക​ര​ണ ജി​ല്ല​; ആ​തി​ര​പ്പ​ള്ളി പ​ദ്ധ​തി​ക്കു സ​മ​വാ​യം ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ ന​ട​ക്കൂവെന്ന് മന്ത്രി

mm-maniകോ​ട്ട​യം: കോ​ട്ട​യം ഇ​നി കേ​ര​ള​ത്തി​ലെ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ ജി​ല്ല​ക​ളി​ലൊ​ന്ന്. കോ​ട്ട​യ​ത്തെ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ ജി​ല്ല​യാ​യി ഇ​ന്ന​ലെ വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി പ്ര​ഖ്യാ​പി​ച്ചു. ജ​ല​വൈ​ദ്യു​തി​യാ​ണ് ഏ​റ്റ​വും ലാ​ഭ​ക​ര​മെ​ന്ന അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ജ​ല​വൈ​ദ്യു​തി അ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന വൈ​ദ്യു​തി​ക്ക് വ​ലി​യ ചെ​ല​വു​ണ്ടാ​കും. വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ ഇ​നി സാ​ധ്യ​ത ഇ​ല്ല. ആ​തി​ര​പ്പ​ള്ളി പ​ദ്ധ​തി​ക്കു സ​മ​വാ​യം ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ ന​ട​ക്കൂ. ഇ​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച​യും സം​വാ​ദ​വും ഉ​ണ്ടാ​ക​ട്ടെ.

അ​ഭി​പ്രാ​യ സ​മ​ന്വ​യം ഉ​ണ്ടാ​യാ​ൽ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​പി​മാ​രാ​യ ജോ​സ് കെ. ​മാ​ണി, ജോ​യി ഏ​ബ്ര​ഹാം, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ,  ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ക്ക​റി​യാ​സ് കു​തി​ര​വേ​ലി​ൽ, കോ​ട്ട​യം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​പി.​ആ​ർ. സോ​ന, കൗ​ണ്‍​സി​ല​ർ എ​സ്. ഗോ​പ​കു​മാ​ർ, വി.​എ​ൻ. വാ​സ​വ​ൻ, സി.​കെ.​ശ​ശി​ധ​ര​ൻ, ടി.​വി. ബേ​ബി, കെഎ​സ്ഇ​ബി ചീ​ഫ് എ​ൻ​ജി​നി​യ​ർ ജി. ​മോ​ഹ​ന​നാ​ഥ​പ​ണി​ക്ക​ർ, ഡി​സ്ട്രി​ബ്യൂ​ഷ​ൻ സേ​ഫ്റ്റി ആ​ൻ​ഡ് ജ​ന​റ​ൽ ഇ​ല​ക്ട്രി​ക്ക​ൽ ഡ​യ​റ​ക്ട​ർ എ​ൻ. വേ​ണു​ഗോ​പാ​ൽ, ഇ​ല​ക്ട്രി​ക്ക​ൽ സ​ർ​ക്കി​ൾ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ ഉ​ഷാ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ത​ക​രാ​റാ​യ​പ്പോ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ന്നാ​ക്കി വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ച ജീ​വ​ന​ക്കാ​രെ​യും  സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന് വീ​ടു​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വ​യ​റിം​ഗ് ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളെ​യും വ്യ​ക്തി​ക​ളെ​യും സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

Related posts