നാട്ടുഭാഷ‍യില്ലേ ഞാനില്ല..! താ​ൻ സ്ത്രീവി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് പാ​ർ​ട്ടി വി​ല​യി​രു​ത്തി​യി​ട്ടി​ല്ല; ശൈ​ലി മാ​റ്റി​യാ​ൽ താ​ൻ ത​ന്നെ മാ​റി​പ്പോ​കു​മെ​ന്ന് എം.എം. മ​ണി

mm-maniതി​രു​വ​ന​ന്ത​പു​രം: താ​ൻ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് പാ​ർ​ട്ടി വി​ല​യി​രു​ത്തി​യി​ട്ടി​ല്ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി. ത​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദം ഉ​ണ്ടാ​ക്കാ​ൻ കാ​ര​ണ​മാ​യി എ​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യ​ത്. പാ​ർ​ട്ടി ന​ട​പ​ടി പൂ​ർ​ണ​മാ​യും ഉ​ൾ​ക്കൊ​ള്ളു​ന്നു. ശൈ​ലി മാ​റ്റി​ല്ല, മാ​റ്റി​യാ​ൽ താ​ൻ ത​ന്നെ മാ​റി​പ്പോ​കു​മെ​ന്നും മ​ണി പ​റ​ഞ്ഞു.

മ​ണി​യെ പ​ര​സ്യ​മാ​യി ശാ​സി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സി​പി​എം സം​സ്ഥാ​ന സ​മി​തി തീ​രു​മാ​നി​ച്ചി​രു​ന്നു. മ​ണി​യു​ടെ നി​ര​ന്ത​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ പാ​ർ​ട്ടി​യെ​യും സ​ർ​ക്കാ​രി​നെ​യും പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ക​യാ​ണെ​ന്നും മു​ഖം​നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പാ​ർ​ട്ടി ത​യാ​റാ​ക​ണ​മെ​ന്നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

Related posts