വ​ണ്‍, ടു, ​ത്രീ..! മലപ്പുറത്തേക്ക് ; സമ്പൂര്‍ണ്ണ വൈദ്യുതീകരണ അവലോകനത്തിൽ മന്ത്രിയുടെ പരാമർശ നത്തിന് മറുപടി; ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നിയറെ സ്ഥലംമാറ്റി

mm-mani-sപാ​ലാ: ​വൈ​ദ്യു​തി ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ജിനിയ​ർ​ക്ക്  സ്ഥ​ലം​മാ​റ്റം. വൈ​ദ്യു​തി ബോ​ർ​ഡി​ലെ ഒ​രു യൂ​ണി​യ​നി​ലും അം​ഗ​മ​ല്ലാ​ത്ത​തും സ്വ​ത​ന്ത്ര​നി​ല​പാ​ടും ജോ​ലി​യി​ൽ ക​ർ​ശ​ന നി​ല​പാ​ടും ഉ​ള്ള പാ​ലാ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നിയ​റെ​യാ​ണ് പാ​ലാ​യി​ൽ നി​ന്നു മ​ല​പ്പു​റ​ത്തേ​ക്ക് സ്ഥ​ലം​മാ​റ്റി​യ​ത്. വി​ത​ര​ണ വി​ഭാ​ഗ​ത്തി​ൽ നി​ന്നു ട്രാ​ൻ​സ്മി​ഷ​ൻ വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് സ്ഥ​ലം​മാ​റ്റം.

സം​സ്ഥാ​ന​ത്തു ന​ട​പ്പാ​ക്കു​ന്ന സമ്പൂര്‍ണ്ണ വൈ​ദ്യു​തീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ത​ല അ​വ​ലോ​ക​ന​ത്തി​ന് എ​ത്തി​യ വൈ​ദ്യു​തി മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ന് മ​റു​പ​ടി പ​റ​ഞ്ഞ​തി​നാ​ണ് സ്ഥ​ലം​മാ​റ്റം എ​ന്നു പ​റ​യു​ന്നു. ഏ​തു​വി​ഭാ​ഗ​ത്തി​ൽ എ​വി​ടെ നി​യ​മി​ക്കു​ന്ന​തി​ലും പ​രാ​തി​യോ പ​രി​ഭ​വ​മോ ഇ​ല്ലാ​ത്ത ഡെ​പ്യൂ​ട്ടി ചീ​ഫ് എൻ​ജി​നിയ​ർ ഉ​ട​ൻ സ്ഥ​ലം കാ​ലി​യാ​ക്കു​ക​യും ചെ​യ്തു. ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​യാ​ണ് വൈ​ദ്യു​തി​ബോ​ർ​ഡ് ഭ​രി​ക്കു​ന്ന​ത്.

രാ​ഷ്ട്രീ​യ​പ​ര​മാ​യും സം​ഘ​ട​നാ​പ​ര​മാ​യും നേ​ട്ട​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​തേ​പ്ര​കാ​രം ന​ട​പ്പാ​ക്കാ​ത്ത ജീ​വ​ന​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യു​ന്ന സ്ഥി​തി​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നിയ​റു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​ൽ ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​യി​ൽ പോ​ലും അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ഉ​ണ്ട്.

Related posts