360 ഡിഗ്രി കാമറ, അഴക് കൂട്ടാന്‍ വജ്രങ്ങള്‍! ഇതുപോലൊരു സ്മാര്‍ട്ട്‌ഫോണ്‍ ഇതാദ്യം; വിപണികീഴടക്കാനൊരുങ്ങി ഡാര്‍ലിങ്

southlive_2017-03_2f191f09-bd42-4c5d-9cb9-7c11b80cff1c_DARLINGസമാനമായ ഫീച്ചറുകളും ഡിസൈനുകളുമായി ടണ്‍ കണക്കിന് സ്മാര്‍ട്ട് ഫോണുകള്‍ പ്രതിവര്‍ഷം ലോകത്ത് പുറത്തിറങ്ങാറുണ്ട്. എന്നാല്‍ യുണീക് സ്റ്റൈലും ആഡംബരവും ഒത്തുചേര്‍ന്ന ഫോണുകള്‍ വിരളമായിരിക്കും. അതിനൊരു മറുപടിയാണ് ചൈനീസ് കമ്പനി പ്രൊട്രൂലിയുടെ ഡാര്‍ലിങ് സ്മാര്‍ട്ട് ഫോണ്‍. 360 ഡിഗ്രീ കാമറയുമായി പുറത്തിറങ്ങിയ ലോകത്തെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ എന്ന ടാഗ് ലൈനോടെയാണ് ഡാര്‍ലിങിന്റെ ലോഞ്ചിങ്. 360 ഡിഗ്രിയിലുള്ള ഫോട്ടോസും വീഡിയോസും ഒരൊറ്റ ക്ലിക്ക് കൊണ്ട് സാധിക്കുമെന്ന് ചുരുക്കം. സപ്പോര്‍ട്ട് ചെയ്യുന്ന യൂട്യൂബ്, ഫേസ്ബുക്ക് പോലുള്ള സൈറ്റുകളില്‍ 360 ഡിഗ്രി ഫൂട്ടേജുകള്‍ അപ്ലോഡും ചെയ്യാം. പുറത്തേക്ക് ഉന്തിനില്‍ക്കുന്ന രീതിയിലാണ് ഫ്രണ്ട്/ബാക്ക് ക്യാമറകള്‍. രണ്ടും 13 എംപി. യഥാര്‍ത്ഥ വജ്രക്കല്ലുകള്‍ കൊണ്ടുള്ള കവറിങ്ങാണ് ഫോണിന്റെ മറ്റൊരു സവിശേഷത.

southlive_2017-03_0496f1ea-18dc-44c2-9b68-1a8b114bce00_DIAMOND

രണ്ട് പതിപ്പുകളിലാണ് ഡാര്‍ലിങ്ങ് എത്തിയിരിക്കുന്നത്. ഒന്ന് സാധാരണ മോഡലും മറ്റൊന്ന് ഗ്ലിറ്റ്സിയര്‍ മോഡലും. ഫോണിന്റെ വില സംബന്ധിച്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സാധാരണ മോഡലിന് 600 യുഎസ് ഡോളര്‍ വരുമെന്ന് ചൈനീസ് ദിനപത്രം പറയുന്നു. ഹൈയര്‍ എന്‍ഡ് മോഡലിന് 1,300 യുഎസ് ഡോളറും. 500, 800 ഡോളറാണ് യഥാക്രമം ഇരുഫോണുകള്‍ക്കും മാഷബിള്‍ പറയുന്നു. ചൈനയില്‍ മാത്രമാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. സമാന ഫീച്ചറുകളാണ് രണ്ട് മോഡലുകളുടേത്. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍(ബാക്കില്‍), 5.5 ഇഞ്ച് 1080ു ഡിസ്പ്ലേ, 4ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3,560ാഅവ ബാറ്ററി തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍. ആന്‍ഡ്രോയിഡ് മാഷ്മല്ലോ ആണ് ഒഎസ്. ഫോണില്‍ ഒരു യുഎസ്ബി സി പോര്‍ട്ടുമുണ്ടാകും.

Related posts