പാവങ്ങളുടെ കഞ്ഞികുടി മുട്ടിച്ചു! ആധാറിനെതിരേ മോദിയുടെ സഹോദരന്‍; ജനങ്ങളുടെ റേഷന്‍ മുടങ്ങിയെന്ന് ആരോപണം

അ​ഹ​മ്മ​ദാ​ബാ​ദ്: ആ​ധാ​ർ കാ​ര​ണം ഗു​ജ​റാ​ത്തി​ൽ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ റേ​ഷ​ൻ മു​ട​ങ്ങി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ഹോ​ദ​ര​ൻ പ്ര​ഹ്‌ളാ​ദ് മോ​ദി. റേ​ഷ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന ന​ട​പ​ടി ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച​ശേ​ഷം സോ​ഫ്റ്റ്‌വെയ​റി​ൽ നി​ര​ന്ത​രം പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്നും ഗു​ജ​റാ​ത്ത് ഫെ​യ​ർപ്രൈസ് ഷോ​പ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് കൂ​ടി​യാ​ണ് പ്ര​ഹ്ലാ​ദ് മോ​ദി കു​റ്റ​പ്പെ​ടു​ത്തി.

ഇ​എ​ഫ്പി​എ​സ് സം​വി​ധാ​നം ഗു​ജ​റാ​ത്തി​ലെ റേ​ഷ​ൻ വി​ത​ര​ണം ആ​വ​ശ്യ​ക്കാ​രി​ലേ​ക്ക് എ​ത്തു​ന്ന​ത് ത​ട​സ​പ്പെ​ടു​ത്തു​ന്നു. സോ​ഫ്റ്റ്‌വെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളു​ണ്ട്. ചി​ല സ​മ​യം വി​ര​ല​ട​യാ​ളം വെ​രി​ഫൈ ചെ​യ്യി​ല്ല. ചി​ല​പ്പോ​ൾ ആ​ധാ​ർ കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ ശ​രി​യാ​യി മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​ത് ഏ​റെ കാ​ല​താ​മ​സ​മു​ണ്ടാ​ക്കു​ന്നു. സോ​ഫ്‌റ്റ്‌വെ​യറി​ൽ ലോ​ഗി​ൻ ചെ​യ്യു​ന്പോ​ൾ പോ​ലും പ്ര​ശ്ന​ങ്ങ​ളാ​ണ് പ്ര​ഹ്ളാ​ദ് മോ​ദി പ​റ​ഞ്ഞു.കു​റ​ഞ്ഞ വി​ല​യ്ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി മാ ​അ​ന്ന​പൂ​ർ​ണ യോ​ജ​ന എ​ന്ന പേ​രി​ൽ ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ ര​ണ്ടു വ​ർ​ഷം മു​ന്പ് പ​ദ്ധ​തി ആ​രം​ഭി​ച്ചി​രു​ന്നു.

കൃ​ത്യ​മാ​യി റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ആ​വ​ശ്യ​ക്കാ​രി​ലേ​ക്ക് എ​ത്തു​ന്ന​തി​നാ​യി ഈ ​ക​ട​ക​ൾ കേ​ന്ദ്ര ഡേ​റ്റാ ബേ​സി​ലെ ഇ ​എ​ഫ്പി​എ​സ് സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​പ്പോ​ൾ മോ​ദി​യു​ടെ സ​ഹോ​ദ​ര​ൻ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts