നോട്ട് വെട്ടിയവനെ ജിഎസ്ടി കടിച്ചു! തടിച്ചുകൊഴുക്കുന്നത് മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ; ഇടത്തരം ഹോട്ടലുകാരുടെ നടുവൊടിഞ്ഞു; രോഷത്തോടെ വ്യാപാരികള്‍

ഇ​ടി​വെ​ട്ടി​യ​വ​ന്‍റെ ത​ല​യി​ൽ പാ​ന്പ് ക​ടി​ച്ച​തു പോ​ലെ

സി.​എ​സ്. അ​ജ്മ​ൽ
(വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​വാ​റ്റു​പു​ഴ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്)

നോ​ട്ടു നി​രോ​ധ​ന​ത്തി​നു പി​ന്നാ​ലെ ജി​എ​സ്ടി ന​ട​പ്പി​ലാ​ക്കി​യ​തി​നെ ഒ​റ്റ​വാ​ക്കി​ൽ വി​ശേ​ഷി​പ്പി​ച്ചാ​ൽ ഇ​ടി വെ​ട്ടി​യ​വ​ന്‍റെ ത​ല​യി​ൽ പാ​ന്പ് ക​ടി​ച്ച​വ​ന്‍റെ അ​വ​സ്ഥ​യാ​ണ് സം​ജാ​ത​മാ​യി​ട്ടു​ള്ള​ത്. നോ​ട്ടം നി​രോ​ധ​നം ഇ​ടി​വെ​ട്ടി​യ​താ​ണെ​ങ്കി​ൽ ജി​എ​സ്ടി പാ​ന്പു ക​ടി​ച്ച​തി​നു തു​ല്യ​മാ​ണ്. അ​ടി​സ്ഥാ​ന​മൊ​ന്നും ഒ​രു​ക്കാ​തെ ഇ​വ ര​ണ്ടും വേ​ഗ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ​താ​ണു വി​ഷ​യ​ങ്ങ​ൾ​ക്കെ​ല്ലാം കാ​ര​ണം. ജി​എ​സ്ടി എ​ന്താ​ണെ​ന്നു ഇ​തു​വ​രെ വ്യാ​പാ​രി​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​പോ​ലും പി​ടി​കി​ട്ടി​യി​ട്ടി​ല്ല. നോ​ട്ട് നി​രോ​ധ​നം വ​ന്ന​തോ​ടെ ആ​ളു​ക​ൾ ക​ട​ക​ളി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ൽ​ത​ന്നെ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഓ​ണ​ത്തി​ന് ല​ക്ഷ​ക​ണ​ക്കി​നു രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണു വ്യാ​പാ​രി​ക​ൾ എ​ത്തി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഇ​വ​യി​ൽ പ​ല​തും വി​റ്റു​പോ​യി​ട്ടി​ല്ല.

ഭൂ​മി ഇ​ട​പാ​ട് കു​റ​ഞ്ഞു
കെ.​എ. ഗോ​പ​കു​മാ​ർ (വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന മൂവാറ്റുപു​ഴ യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി)

വി​പ​ണി​യി​ൽ മി​ക്ക സാ​ധ​ന​ങ്ങ​ൾ​ക്കും വി​ല കൂ​ടി​യ​ത​ല്ലാ​തെ വി​ല കു​റ​വ് കാ​ണാ​ൻ ക​ഴി​യി​ല്ല. വ​ള​രെ ചു​രു​ക്കം സാ​ധ​ന​ങ്ങ​ൾ​ക്കു​മാ​ത്ര​മാ​ണു വി​ല കു​റ​ഞ്ഞി​ട്ടു​ള്ള​ത്. ബ്രാ​ൻ​ഡ​ഡ് ക​ന്പ​നി​ക​ളു​ടേ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്കു വി​ല കു​റ​യു​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും അ​തും ഉ​ണ്ടാ​യി​ല്ല. നോ​ട്ട് നി​രോ​ധ​നം വ​ന്ന​തോ​ടെ ഭൂ​മി​യി​ട​പാ​ട് വ​ള​രെ കു​റ​ഞ്ഞു. സ്ഥ​ല​ത്തി​നു വി​ല കു​റ​ഞ്ഞ​തി​നാ​ൽ വി​ൽ​പ്പ​ന ന​ട​ത്തു​വാ​ൻ പ​ല​രും ത​യ്യാ​റാ​കു​ന്നി​ല്ല. മു​ൻ കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ആ​ധാ​ര​ങ്ങ​ളു​ടെ എ​ണ്ണം പ​കു​തി​യി​ൽ താ​ഴെ​യാ​യി മാ​റു​ക​യും ചെ​യ്തു.

ഇ​ട​ത്ത​രം ഹോ​ട്ട​ലു​കാ​രു​ടെ ന​ടു​വൊ​ടി​ഞ്ഞു,30 ശ​ത​മാ​നം ക​ച്ച​വ​ടം കു​റ​ഞ്ഞു
എൻ.സു​ഗു​ണ​ൻ (കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റാ​റ​ൻ​ഡ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി)

കോ​ഴി​ക്കോ​ട്: നോ​ട്ടു​നി​രോ​ധ​നം മൂ​ലം ഉ​ണ്ടാ​യ പ്ര​തി​സ​ന്ധി​യി​ൽനി​ന്നും ക​ര​ക​യ​റു​ന്പോ​ഴാ​ണ് ജി​എ​സ്ടിയുടെ വരവ്. 40 ശ​ത​മാ​ന​ത്തോ​ളം ന​ഷ്ട​മാ​ണ് നോ​ട്ടു​നി​രോ​ധ​നം മൂ​ലം ഉ​ണ്ടാ​യ​ത്. അ​ത് 20 ശ​ത​മാ​ന​മാ​യി കു​റ​ച്ചു​കൊ​ണ്ടു​വ​രു​ന്പോ​ഴാ​ണ് ജി​എ​സ്ടി പ്രതിസന്ധി സൃഷ്ടിച്ചതെന്ന് സുഗുണൻ പറഞ്ഞു. ഇ​ട​ത്ത​രം ഹോ​ട്ട​ലു​ക​ളാ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​നേ​രി​ടു​ന്ന​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ മാ​ത്രം അ​ടു​ത്ത കാ​ല​ത്താ​യി അ​ന്പ​തു ഹോ​ട്ട​ലു​ക​ളാ​ണ് പൂ​ട്ടി​യ​ത്. പ​ല​യി​ട​ത്തും രാ​ത്രി കാ​ല​ങ്ങ​ളി​ൽ ജി​എ​സ്ടി​യു​ടെ പേ​രി​ൽ ഹോ​ട്ട​ലു​ട​മ​ക​ളും ആ​ളു​ക​ളും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​കാ​റു​ണ്ട്. പ​ല ഹോ​ട്ട​ലു​ക​ളും ജി​എ​സ്ടി ന​ട​പ്പി​ലാ​ക്കാ​ൻ ത​ന്നെ പേ​ടി​യാ​ണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അ​ടു​ത്ത കാ​ല​ത്ത് ന​ട​ന്ന വ്യാ​പാ​രി​ക​ളു​ടെ സ​മ്മേ​ള​ന​ത്തി​ൽ 30 ശ​ത​മാ​നം ബി​സി​ന​സ് കു​റ​ഞ്ഞ​താ​യാ​ണ് എ​ല്ലാ​വ്യാ​പാ​രി​ക​ളും പ​റ​ഞ്ഞ​ത്. മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വി​ഷ​യ​ത്തി​ൽ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടു​ന്നി​ല്ല. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ പോ​ലും ജി​എ​സ്ടി ഈ​ടാ​ക്കു​ന്ന​താ​യി വെ​റു​തേ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഈ ​രീ​തി​യി​ൽ ഒ​രു ക്ര​മ​ക്കേ​ടും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. അ​തേ​സ​മ​യം ചി​ല ഹോ​ട്ട​ലു​ക​ളി​ൽ അ​വ​യു​ടെ ‘പെ​രു​മ’​കൊ​ണ്ട് പ​ണം നോ​ക്കാ​തെ ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ട്.

ത​ടി​ച്ചു​കൊ​ഴു​ക്കു​ന്ന​ത് മ​ൾ​ട്ടി നാ​ഷ​ണ​ൽ ക​ന്പ​നി​ക​ൾ
കെ. സേ​തു​മാ​ധ​വ​ൻ (വ്യാ​പാ​രി വ്യ​വ​സാ​യി എ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി)

ജി​എ​സ്ടി​യു​ടെ​യും നോ​ട്ടു​നി​രോ​ധ​ന​ത്തിെ​ൻ്റ​യും പേ​രി​ൽ രാ​ജ്യം കൂ​പ്പു​കു​ത്തു​ന്പോ​ൾ ത​ടി​ച്ചു​കൊ​ഴു​ക്കു​ന്ന​ത് മ​ൾ​ട്ടി നാ​ഷ​ണ​ൽ ക​ന്പ​നി​ക​ളാ​ണെന്ന് സേതുമാധൻ അഭിപ്രായപ്പെട്ടു. സ​ന്പ​ദ് വ്യ​വ​സ്ഥ ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തി​നോ ക​ച്ച​വ​ട​ക്കാ​ർ​ക്കോ യാ​തൊ​രു ഗു​ണ​വും ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്നു മാ​ത്ര​മ​ല്ല, വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണ്. ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ട സം​വി​ധാ​ന​മാ​ണ് ജി​എ​സ്ടി. കോ​ഴി​യി​റ​ച്ചി​യു​ടെ കാ​ര്യ​ത്തി​ൽ പോ​ലും സം​സ്ഥാ​ന​ത്ത് ഉ​ദ്ദേ​ശി​ച്ച വി​ല​ക്കു​റ​വു​ണ്ടാ​യി​ട്ടി​ല്ല.

നി​ർ​ദേ​ശ​ങ്ങ​ൾ അ​പ്രാ​യോ​ഗി​കം, സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യെ ബാ​ധി​ച്ചു
മു​ഹ​മ്മ​ദ് സു​ഹൈ​യ​ൽ (​റ​ഹ്മ​ത്ത് ഹോ​ട്ട​ൽ , കോഴിക്കോട്

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​പ്പോ​ഴും ജി​എ​സ്ടി എ​ന്തെ​ന്ന് മ​ന​സി​ലാ​യി​ട്ടി​ല്ല.​പു​തി​യ നി​ർ​ദേ​ശ പ്ര​കാ​രം എ​സി ഹോ​ട്ട​ലു​ക​ളി​ൽ എ​സി ഇ​ല്ലാ​ത്ത​മു​റി​ക​ളി​ൽ ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നും പാ​ഴ്സ​ൽ വാ​ങ്ങു​ന്ന​തി​നും 18 ശ​ത​മാ​നം നി​കു​തി ഈ​ടാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.​ഇ​ത് ജ​ന​ങ്ങ​ൾ എ​ത്ര​മാ​ത്രം അം​ഗീ​ക​രി​ക്കും.? മാ​ത്ര​മ​ല്ല സം​സ്ഥാ​ന​ത്തൊ​ട്ടു​ക്കും നാ​ലി​ലൊ​ന്നാ​യി ക​ച്ച​വ​ടം കു​റ​യു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.​അ​തി​ന്‍റെ പ്ര​തി​ഫ​ല​നം സാ​ന്പ​ത്തി​ക​രം​ഗ​ത്തും ഉ​ണ്ടാ​കും.​അ​പ്രാ​യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ജി​എ​സ്ടി​യി​ലു​ള്ള​ത്.​അ​തി​നാ​പ്പം നോ​ട്ടു​നി​രോ​ധ​ന​വും ജി​എ​സ്ടി​യെ പി​ന്നോ​ട്ട​ടി​ച്ചതായി മുഹമ്മദ് പറഞ്ഞു.

Related posts