ആ കുടയും ചൂടിയുള്ള ഫോട്ടോയുണ്ടല്ലോ അതു സൂപ്പറാ, പ്രശംസയ്ക്ക് പത്രപ്രവര്‍ത്തകയുടെ മറുചോദ്യം കേട്ട് മോദി അമ്പരന്നു, പിന്നെ ചറപറാ ട്രോളുകള്‍, റഷ്യയില്‍ സംഭവിച്ചത് ഇതൊക്കെ

modi 2ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എവിടെ ചെന്നാലും താരമാണ്. അത് ഇങ്ങ് കേരളത്തിലായാലും അങ്ങ് റഷ്യയില്‍ ആണെങ്കിലും അങ്ങനെ തന്നെ. റഷ്യന്‍ സന്ദര്‍ശനത്തിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലായി കൊണ്ടിരിക്കുന്നത്. ഒരു മാധ്യമപ്രവര്‍ത്തക മോദിയെ ഇന്റര്‍വ്യു ചെയ്യാനെത്തിയപ്പോഴായിരുന്നു രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്.

റഷ്യയിലെ നാഷണല്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി(എന്‍ബിസി)യുടെ ജോര്‍ണലിസ്റ്റായ മെഗിന്‍ കെല്ലിയാണ് കഥാനായിക. ആള് സുന്ദരിയാണെങ്കിലും തലയിലൊന്നും ഇല്ലെന്ന് അവര്‍ തെളിയിക്കുകയും ചെയ്തു. മോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുടിനുമായി സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗിലെ കോണ്‍സ്റ്റാന്‍റിന്‍ കൊട്ടാരത്തില്‍ നടന്ന പാര്‍ട്ടിയില്‍ മെഗിന്‍ കെല്ലിയും മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ പങ്കെടുത്തിരുന്നു. അപ്പോള്‍ മുതല്‍ ട്വിറ്ററിലൂടെ മോദിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ മെഗിനെ പിന്തുടരുന്നവര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ മെഗിന്‍ ഉടനൊന്നും ചോദ്യം ചോദിക്കാന്‍ തയ്യാറായില്ല. തന്നെ പിന്തുടരുന്നവരുടെ ആവശ്യം നിറവേറ്റാന്‍ മോദി തന്നെ തുടക്കമിടേണ്ടി വന്നു. മെഗിന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുടചൂടി നില്‍ക്കുന്ന ചിത്രത്തെ മോദി പ്രശംസിച്ചപ്പോഴാണ് മെഗിന്‍ എന്ന മാധ്യമപ്രവര്‍ത്തക മോദിയോട് ‘താങ്കള്‍ ട്വിറ്ററിലുണ്ടോ’ എന്ന ഞെട്ടിക്കുന്ന ചോദ്യം ചോദിച്ചത്. മോദി ഇതിന് ഒരു ചിരി മാത്രമാണ് മറുപടി നല്‍കിയത്.

ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്നവരില്‍ മൂന്നാംസ്ഥാനത്താണ് മോദി. ഫ്രാന്‍സിസ് മാര്‍പാപ്പയും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ട്വിറ്ററില്‍ ഇത്രയും സ്വീകാര്യതയുള്ള വ്യക്തിയെ അറിയാത്ത താനൊരു ജേര്‍ണലിസ്റ്റാണോ എന്നാണ് പലരും ഇപ്പോള്‍ കെല്ലിയോട് ചോദിക്കുന്നത്. എന്തായാലും മലയാളികള്‍ കാര്യം അറിഞ്ഞില്ലെങ്കിലും റഷ്യയിലെ ട്രോളര്‍മാര്‍ സംഭവം ഏറ്റെടുത്തിട്ടുണ്ട്. അവര്‍ കെല്ലിയെ ട്രോളി കൊല്ലുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു രാജ്യങ്ങളുടെ മികച്ച നേതാക്കന്മാരുടെ ഇടയിലിരുന്ന് മണ്ടത്തരം വിളിച്ചു പറഞ്ഞ മെഗിന്‍ കെല്ലിക്ക് ഇതിലൂടെ കിട്ടിയ ദുഷ്‌പേര് മാറിക്കിട്ടാന്‍ ഇനി കുറച്ച് ഏറെ കാലം തന്നെ വേണ്ടി വരുമെന്ന് ചുരുക്കം.

Related posts