മോ​ഹ​ൻ​ലാ​ലി​ന്‍റെ വി​ല്ല​നാ​യി ബാ​ഹു​ബ​ലി​യി​ലെ കാ​ല​കേ​യ മ​ല​യാ​ള​ത്തി​ലേ​ക്ക്

kalakeya2503രാ​ജ​മൗ​ലി​യു​ടെ ബാ​ഹു​ബ​ലി​യി​ലെ കാ​ല​കേ​യ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച പ്ര​ഭാ​ക​ർ മ​ല​യാ​ള​ത്തി​ലേ​ക്ക്. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പ്ര​ഭാ​ക​ർ മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ പേ​രോ മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളോ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. ഈ ​വ​ർ​ഷം അ​വ​സാ​നം ചി​ത്രം റി​ലീ​സ് ചെ​യ്യാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നും മോ​ഹ​ൻ​ലാ​ലും ഒ​രു​മി​ക്കു​ന്ന നാ​ലാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ക​ഥ കേ​ട്ട് ഇ​ഷ്ട​പ്പെ​ട്ട പ്ര​ഭാ​ക​ർ ക​രാ​ർ ഒ​പ്പി​ട്ടു​വെ​ന്നാ​ണ് സി​നി​മാ ലോ​ക​ത്ത് നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ. 2010-ൽ ​രാ​ജ​മൗ​ലി​യു​ടെ മ​ര്യാ​ദ​രാ​മ​ണ്ണ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് പ്ര​ഭാ​ക​ർ അ​ഭി​ന​യ​രം​ഗ​ത്ത് എ​ത്തു​ന്ന​ത്. നാ​ൽ​പ്പ​തോ​ളം തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Related posts