ലാലേട്ടനൊരു ഗാ​നോ​പ​ഹാ​രം! സോഷ്യൽമീഡിയയിൽ വൈറൽ

Mohanlal_190217ലാ​ലേ​ട്ട​നോ​ടു​ള്ള ആ​രാ​ധ​ന ഒ​രു പാ​ട്ടി​ൽ കോ​ർ​ത്തി​ണ​ക്കി ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ.​യു ട്യു​ബി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം റി​ലീ​സ് ചെ​യ്ത മ്യൂ​സി​ക്ക​ൽ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ക​യാ​ണ്. ദ ​ഇ​ൻ​വി​ൻ​സി​ബി​ൾ മു​ഗ​ൾ എ​ന്ന മ്യൂ​സി​ക്ക​ൽ ആ​ൽ​ബം ഇ​തി​നോ​ട​കം ക​ണ്ട​ത് ഒ​രു​ല​ക്ഷ​ത്തോ​ളം പേ​രാ​ണ്. മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യ​ജീ​വി​ത​ത്തി​ൽ 38 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി യ​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് വീ​ഡി​യോ പു​റ​ത്തി​റ​ക്കി​യി​രി ക്കു​ന്ന​ത്.

ആ​ല​പ്പു​ഴ​യി​ലെ ഓ​ഡി​യോ മെ​ഡ്രി​ക്സ് സ്റ്റു​ഡി​യോ​യി​ൽ വ​ച്ചു​ള്ള സു​ഹൃ​ത്തു​ക്ക​ളു​ടെ ഒ​ത്തു​ചേ​ര​ലി​ലാ​ണ് ലാ​ലേ​ട്ട​നാ​യി ദ ​ഇ​ൻ​വെ​ൻ​സി​ബി​ൾ മു​ഗ​ൾ എ​ന്ന സം​ഗീ​തോ​പ​ഹാ​രം എ​ന്ന ആ​ശ​യ​ത്തി​ലേ​ക്ക് ഇ​വ​ർ എ​ത്തി​ച്ചേ​രു​ന്ന​ത്. പാ​ട്ട് പാ​ടാ​ൻ താ​ൻ റെ​ഡി​യെ​ന്നു പ​റ​ഞ്ഞ് എ​റ​ണാ​കു​ളം സ്വ​ദേ​ശി മ​ഹേ​ഷ് നാ​യ​ർ ത​യ്യാ​റാ​യ​പ്പോ​ൾ സം​ഗീ​തം ന​ല്കാ​ൻ ആ​ല​പ്പു​ഴ സ്വ​ദേ​ശി എ​ബി ഡേ​വി​ഡും ഒക്കെ പ​റ​ഞ്ഞു.

ഇ​തോ​ടെ വ​രി​ക​ൾ എ​ഴു​താ​ൻ ആ​രെ​ന്നു​ള്ള ചോ​ദ്യ​മാ​യി… ഒ​ടു​വി​ൽ ചെ​ന്നൈ​യി​ലു​ള്ള എ​ബി​യു​ടെ സു​ഹൃ​ത്ത് ആ​ർ.​യ​ദു​കൃ​ഷ്ണ സം​ഗീ​ത​ത്തി​നൊ​ത്ത് വ​രി​ക​ൾ കൂ​ടി എ​ഴു​തി​യ​പ്പോ​ൾ സം​ഭ​വം ഉ​ഷാ​ർ.
വീ​ഡി​യോ എ​ഡി​റ്റ് ചെ​യ്ത​ത് തേ​ജ്സ് സ​തീ​ഷ​നും പ്രോ​ഗ്രാ​മിം​ഗ് ചെ​യ്തി​രി​ക്കു​ന്ന​ത് വി​നീ​ത് ഐ​സ്ത​പ്പാ​നു​മാ​ണ്. ന​ടി മി​യ, ന​ട​ൻ ഉ​ണ്ണി​മു​കു​ന്ദ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്.

Related posts