ഒ​രേ ക​ഥാ​പാ​ത്ര​മാ​യി മോഹൻലാ​ലും അമിതാഭ് ബ​ച്ച​നും

അ​മി​താ​ഭ് ബ​ച്ച​നും മോ​ഹ​ൻ​ലാ​ലും ഒ​രേ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന് വാ​ർ​ത്ത​ക​ൾ. ഗു​നാം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഹി​ന്ദി​യി​ൽ അ​മി​താ​ഭ് ബ​ച്ച​നും തെ​ന്നി​ന്ത്യ​യി​ൽ മോ​ഹ​ൻ​ലാ​ലും ഒ​രേ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നെ​ന്ന വി​വ​രം പു​റ​ത്തു വി​ട്ട​ത് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വാ​യ ജ​യ​ന്ത് ലാ​ൽ ഗ​ഡെ ത​ന്നെ​യാ​ണ്.

ചി​ത്ര​ത്തോ​ട് അ​മി​താ​ഭ് ബ​ച്ച​നും മോ​ഹ​ൻ​ലാ​ലും അ​നു​കൂ​ല​മാ​യാ​ണ് പ്ര​തി​ക​രി​ച്ച​തെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. മു​ന്പ് മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്ത രാ​വ​ൺ എ​ന്ന ചിത്രത്തി​ൽ ഹി​ന്ദി​യി​ൽ അ​ഭി​ഷേ​ക് ബ​ച്ച​നും ത​മി​ഴി​ൽ വി​ക്ര​മും ഒ​രേ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

Related posts