Set us Home Page

മോ​ഹ​ൻ​ലാ​ൽ മെ​ട്രോ​ മാ​നാ​കു​മോ…?

കൊ​ച്ചി മെ​ട്രോ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ മെ​ട്രോ​മാ​നാ​യി മോ​ഹ​ൻ​ലാ​ൽ എ​ത്തു​മെ​ന്ന് സൂ​ച​ന. കൊ​ച്ചി മെ​ട്രോ​യ്ക്കാ​യി വീ​ടും സ്ഥ​ല​വും വി​ട്ടു​കൊ​ടു​ക്കേ​ണ്ടി വ​ന്ന യു​വ​തി​യു​ടെ ക​ഥ​പ​റ​യു​ന്ന ചി​ത്രമായ അ​റ​ബി​ക്ക​ട​ലി​ന്‍റെ റാ​ണി ദി ​മെ​ട്രോ വു​മ​ൺ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ക്കു​മെ​ന്ന് അ​റി​യു​ന്ന​ത്. റീ​മ ക​ല്ലിങ്ക​ലാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.

മെ​ട്രോ​മാ​ൻ ഇ.​ശ്രീ​ധ​ര​ര​നാ​യാ​ണ് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ലെ​ത്തു​ക. എം.​പ​ദ്മ​കു​മാ​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. എ​സ്.​സു​രേ​ഷ് ബാ​ബു​വും എം.​യു. പ്ര​വീ​ണും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ടി​യ​ൻ, കാ​യം​കു​ളം കൊ​ച്ചു​ണ്ണി എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ​ശേ​ഷ​മാ​യി​രി​ക്കും അ​റ​ബി​ക്ക​ട​ലി​ന്‍റെ റാ​ണി ദി ​മെ​ട്രോ​വു​മ​ണി​ൽ അ​ഭി​ന​യി​ക്കാ​ൻ മോ​ഹ​ൻ​ലാ​ൽ എ​ത്തു​ക.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS