മലയാളിയുടെ ‘മഞ്ഞള്‍പ്രസാദം’ ഓര്‍മ്മയായിട്ട് 25 വര്‍ഷം! മോനിഷ ഉണ്ണിയുടെ മരണ രാത്രിയേക്കുറിച്ചുള്ള ഓര്‍മ്മകളില്‍ അമ്മ ശ്രീദേവി ഉണ്ണി!

jrtjനഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക്് കടന്നു വന്ന മോനിഷ ഉണ്ണി ഓര്‍മ്മയായിട്ട് ഇരുപത്തിയഞ്ച് വര്‍ഷം തികയുന്നു. ചുരുങ്ങിയ വര്‍ഷത്തെ അഭിനയ ജീവിതം കൊണ്ട്, കൃത്യമായി പറഞ്ഞാല്‍ വെറും ആറ് വര്‍ഷങ്ങള്‍ കൊണ്ട് മലയാളിയുടെ പ്രിയങ്കരിയായി മാറാന്‍ മോനിഷയ്ക്ക് കഴിഞ്ഞിരുന്നു.

നഖക്ഷതങ്ങള്‍, അധിപന്‍, ആര്യന്‍, പെരുന്തച്ചന്‍, കമലദളം എന്നീ സിനിമകളിലൂടെ മലയാള സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തത്.

ചെപ്പടിവിദ്യ എന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വച്ച് മോനിഷ മരിക്കാനിടയായ കാറപകടമുണ്ടായത്. കാറോടിക്കുന്നതിനിടെ െ്രെഡവര്‍ ഉറങ്ങിപ്പോയി എന്നും കാര്‍ ഡിവൈഡറില്‍ കയറി അപകടമുണ്ടായി എന്നുമാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഇതെല്ലാം വെറും കഥകളാണ് എന്ന് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി പറയുന്നു.

rtjrfj

ചെപ്പടി വിദ്യ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് മോനിഷയ്ക്ക് അപകടമുണ്ടായ യാത്ര ഞങ്ങള്‍ നടത്തിയത്. ഗുരുവായൂരില്‍ നടക്കേണ്ടിയിരുന്ന ഒരു പ്രോഗ്രാമിന്റെ പ്രാക്ടീസിനായി ബാംഗഌരിലേയ്ക്ക് പോവുകയായിരുന്നു ഞാനും മോളും. രാത്രിയായിരുന്നു യാത്ര. ഡ്രൈവറാണ് വണ്ടി ഓടിച്ചിരുന്നത്. മോനിഷ നല്ല ഉറക്കത്തിലായിരുന്നു. ആളുകള്‍ പിന്നീട് പറഞ്ഞുണ്ടാക്കിയതു പോലെ ഡ്രൈവര്‍ ഉറങ്ങിയിരുന്നില്ല. അതെനിക്കുറപ്പാണ്.

മറ്റ് ചിലര്‍ പറയുന്നത് കാര്‍ ഡിവൈഡറില്‍ തട്ടിയാണ് അപകടമുണ്ടായതെന്നാണ്. കാര്‍ ഡിവൈഡറില്‍ ഒന്നും തട്ടിയിരുന്നില്ല. ഞാന്‍ മാത്രമായിരുന്നല്ലോ ദൃക്‌സാക്ഷി. ഒരു കെഎസ്ആര്‍ടിസി ബസിന്റെ ലൈറ്റ് കണ്ടതായി ഓര്‍മ്മയുണ്ട്. ഞാനിരുന്ന വശത്തെ ഡോര്‍ തുറന്ന് ഞാന്‍ തെറിച്ചുപോയി. കാറിനെ ബസ് വലിച്ചുകൊണ്ടു പോയി. രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു ഞാന്‍. ആരോ  അടുത്ത് വന്ന് നിങ്ങള്‍ എവിടുന്നാണെന്ന് ചോദിക്കുന്നതോര്‍മ്മയുണ്ട്.

മോനിഷ ഓണ്‍ ദ സ്‌പോട്ടില്‍ മരിച്ചു എന്ന് തന്നെ പറയാം. തലച്ചോറിനായിരുന്നു മോള്‍ക്ക്  പരിക്ക്. ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നില്ല. ബോധമുണ്ടായിരുന്നില്ല. മോനിഷയെ ഉണര്‍ത്താനാണ് ശ്രമിച്ചത്. അപകടം നടക്കുമ്പോഴും ഉറങ്ങുകയായിരുന്നു മോനിഷ. ആ ഉറക്കം പിന്നീട് ഉണര്‍ന്നില്ല. ശ്രീദേവി പറഞ്ഞു നിര്‍ത്തുന്നു.

വെറും പതിനാല് വയസ് മാത്രമുണ്ടായിരുന്നപ്പോള്‍ അഭിനയിച്ച നഖക്ഷതമെന്ന ചിത്രത്തിലെ അഭിനയത്തിന് തന്നെ ദേശിയ അവാര്‍ഡ് നേടിയ നടിയാണ് മോനിഷ. 1992 ല്‍ തന്റെ 21 ാമത്തെ വയസിലാണ് മോനിഷ ഈ ലോകത്തോട് വിട പറഞ്ഞത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS