ഞാൻ കോഴിക്കള്ളനല്ല;  സ​ദാ​ചാ​ര​ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ത​ര​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വം; രണ്ട്പേർ അ​റ​സ്റ്റി​ൽ

കൊല്ലം: അ​ഞ്ച​ലി​ന് സ​മീ​പം പ​ന​യ​ഞ്ചേ​രി​യി​ൽ നാ​ട്ടു​കാ​രാ​യ സ​ദാ​ചാ​ര ഗു​ണ്ട​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ് ഇ​ത​ര​സം​സ്ഥാ​ന ത്തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വ​ത്തി​ൽ രണ്ടുപേർ അ​റ​സ്റ്റി​ൽ. പ​ന​യ​ഞ്ചേ​രി സ്വ​ദേ​ശി ശ​ശി​ധ​ര​ക്കു​റു​പ്പ് , അ​ഞ്ച​ൽ സ്വ​ദേ​ശി ആ​സി​ഫ് എന്നിവരാണ് അറസ്റ്റിലായത്

പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി മ​ണി​ക് റോ​യി (32) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 25ന് ​വൈ​കു​ന്നേ​രം ആ​റോ​ടെ പ​ന​യ​ഞ്ചേ​രി​യി​ൽ ആ​ണ് മ​ണി​ക് റോ​യി​ക്ക് മ​ർ​ദ​ന​മേ​ൽ​ക്കു​ന്ന​ത്. സ​മീ​പ​ത്തെ വീ​ട്ടി​ൽ​നി​ന്നു ഒ​രു കോ​ഴി​യെ വാ​ങ്ങി താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്പോ​ൾ റോ​ഡ് വ​ക്കി​ലെ ക​ലു​ങ്കി​ലി​രി​ക്കു​ക​യാ​യി​രു​ന്ന നാ​ട്ടു​കാ​രാ​യ മൂ​ന്ന് പേ​ർ മ​ണി​ക് റോ​യി​യെ ത​ട​ഞ്ഞു നി​ർ​ത്തു​ക​യും മോ​ഷ്ടാ​വെ​ന്ന് ആ​രോ​പി​ച്ച് മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

ര​ക്തം വാ​ർ​ന്ന് ബോ​ധ​ര​ഹി​ത​നാ​യ മ​ണി​ക് റോ​യി​യെ നാ​ട്ടു​കാ​രാ​ണ് അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഏ​താ​നും ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷം പു​റ​ത്തു​വ​ന്ന മ​ണി​ക് റോ​യി അ​ടു​ത്തി​ടെ കൂ​ലി​വേ​ല​യ്ക്ക് പോ​ക​ൽ തു​ട​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജോ​ലി​സ്ഥ​ല​ത്ത് വ​ച്ച് രാ​വി​ലെ പ​ത്തോ​ടെ കു​ഴ​ഞ്ഞു വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് മ​ണി​ക്ക് റോ​യി​യെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടു.

മ​ര​ണ​ത്തി​ൽ ബ​ന്ധു​ക്ക​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്തേ​റ്റ മു​റി​വി​ൽ അ​ണു​ബാ​ധ​യേ​റ്റ​തും വി​ദ​ഗ്ധ​ചി​കി​ത്സ കി​ട്ടാ​ത്ത​തു​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​യ്ക്കു കൊ​ണ്ടു​പോ​യി.

Related posts