ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ​ വ​ൻക​വ​ർ​ച്ചാ​ സം​ഘ​ത്തി​ലെ പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ  നാ​ലു​പേ​ർ പി​ടി​യി​ൽ; മോഷണത്തിലെ പുത്തൻ തന്ത്രങ്ങൾ കേട്ട് പോലീസ് ഞെട്ടി

ക​രു​നാ​ഗ​പ്പ​ള്ളി: വ​ൻ ക​വ​ർ​ച്ചാ​സം​ഘ​ത്തി​ലെ നാ​ലു​പേ​രെ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് പി​ടി​കൂ​ടി. ആ​ദി​നാ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ച്ചു​മോ​ൻ (26), ആ​ന​ന്ദ് (18), മ​രു​തൂ​ർ​കു​ള​ങ്ങ​ര സ്വ​ദേ​ശി രാ​ഹു​ൽ (20) , എ​ന്നി​വ​രെ കൂ​ടാ​തെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി ശി​വ​പ്ര​സാ​ദ്, സി​ഐ ഗോ​പ​കു​മാ​ർ, എ​സ്ഐ ശി​വ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ളി​ലാ​ണ് ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി​വ​ന്ന​ത്. അ​ത്ത​ര​ത്തി​ലു​ള്ള ര​ണ്ട് ബൈ​ക്കു​ക​ളും ക​ണ്ടെ​ടു​ത്തു. കൂ​ടാ​തെ ലാ​പ് ടോ​പ്പ്, മൊ​ബൈ​ൽ​ഫോ​ണു​ക​ൾ, ക​വ​ർ​ച്ച​യ്ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ക​രു​നാ​ഗ​പ്പ​ള്ളി പു​ള്ളി​മാ​ൻ ജം​ഗ്ഷ​നി​ലെ എ​ടി​എ​മ്മി​ൽ ക​വ​ർ​ച്ചാ​ശ്ര​മ​വും ന​ട​ത്തി​യി​രു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി, ച​വ​റ, ഓ​ച്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​ര​വ​ധി​ക​ട​ക​ളു​ടെ പൂ​ട്ടു​പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​താ​യും പി​ടി​യി​ലാ​യ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Related posts