പകൽ മാന്യൻമാർ..! റോ‌ഡരുകിൽ പാർക്ക് ചെയ്ത ടോറസ് ലോറി മോഷണം പോയ സംഭവം; ര​ണ്ടു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ അറസ്റ്റിൽ; പ്രതികളെതിരിച്ചറിഞ്ഞത് മറ്റൊരു ലോറി മോഷ്ടാവിനെ ചോദ്യം ചെയ്തപ്പോൾ

arrest--lorry-kallanതൃ​ശൂ​ർ: മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന പ​ത്തു​ല​ക്ഷം വി​ല​മ​തി​ക്കു​ന്ന ടോ​റ​സ് ലോ​റി മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​യ കേ​സി​ലെ പ്ര​തി​ക​ളെ ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് കോ​യ​ന്പ​ത്തൂ​ർ മ​ര​പ്പാ​ലം സ്വ​ദേ​ശി​ക​ളാ​യ ആ​ഷി​ക്(22) സു​ഹൃ​ത്ത് റ​ഫീ​ക്ക്(​അ​ബു-26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.മേ​യ് 17ന് ​രാ​ത്രി​യാ​ണ് സം​ഭ​വം.  പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി കൊ​റ്റി​ക്ക​ൽ വീ​ട്ടി​ൽ ര​ഘു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലോ​റി​യാ​ണ് മോ​ഷ്ടി​ച്ച​ത്.

തൃ​ശൂ​ർ-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ പ​ണി​ന​ട​ക്കു​ന്ന​തി​നാ​ൽ വീ​ട്ടി​ലേ​ക്ക് ക​യ​റ്റി നി​ർ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ പ​ട്ടി​ക്കാ​ട് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​രു​ന്ന ലോ​റി​യാ​ണ് മോ​ഷ്ടി​ച്ച​ത്. മോ​ഷ​ണം​പോ​യ ലോ​റി കോ​യ​ന്പ​ത്തൂ​രി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ശേ​ഷം മോ​ഷ്്ടാ​ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ദി​വ​സ​ങ്ങ​ളോ​ളം ഷാ​ഡോ പോ​ലീ​സ് ലോ​റി​തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ഷ​ത്തി​ൽ ലോ​റി​യു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ നി​ന്നി​രു​ന്നെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​ല്ല.

ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് വാ​ഹ​ന​മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന ആ​ളു​ക​ളെ കു​റി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. മു​പ്പ​തോ​ളം വാ​ഹ​ന​മോ​ഷ്ടാ​ക്ക​ളെ കു​റി​ച്ചും കേ​ര​ള​ത്തി​ലേ​യും ത​മി​ഴ്നാ​ട്ടി​ലേ​യും ജ​യി​ലു​ക​ളി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ലോ​റി മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി​യെ ചോ​ദ്യം​ചെ​യ്ത​തി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്.

നേ​ര​ത്തെ ഒ​രു കേ​സി​ലും പ്ര​തി​യാ​കാ​ത്ത ഇ​വ​ർ ആ​ർ​ക്കും സം​ശ​യ​ത്തി​ന് ഇ​ട​ന​ല്കാ​തെ ക​ഴി​യു​ക​യാ​യി​രു​ന്നു. തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ടി. ​നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പീ​ച്ചി എ​സ്ഐ ഇ. ​ബാ​ബു, ഷാ​ഡോ പോ​ലീ​സ് അം​ഗ​ങ്ങ​ളി​ലെ എ​സ്ഐ​മാ​രാ​യ എം.​പി. ഡേ​വി​സ്, വി.​കെ. അ​ൻ​സാ​ർ, എ​എ​സ്ഐ​മാ​രാ​യ പി.​എം. റാ​ഫി, എ​ൻ.​ജി. സു​വ്ര​ത​കു​മാ​ർ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, സി​പി​ഒ​മാ​രാ​യ ടി.​വി. ജീ​വ​ൻ, പി.​കെ. പ​ഴ​നി​സ്വാ​മി, എം.​എ​സ്. ലി​ഗേ​ഷ്, കെ.​ബി. വി​പി​ൻ​ദാ​സ്, പീ​ച്ചി സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ജ​യ​നാ​രാ​യ​ണ​ൻ, സി​പി​ഒ ശ്രീ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts