തിരുട്ട് തമിഴ് സുന്ദരികൾ..! ബ​സ് യാ​ത്ര​യ്ക്കി​ടെ മാ​ല അ​പ​ഹ​രി​ച്ച മൂ​ന്നു സ്ത്രീ​ക​ൾ പി​ടി​യി​ൽ; മാന്യമായി വസ്ത്രം ധരിച്ചെത്തി ബസിൽ തിരക്കുണ്ടാക്കിയാണ് ഇവർ തട്ടിപ്പു നടത്തുന്നത്

പ​ത്ത​നം​തി​ട്ട: ബ​സ് യാ​ത്ര​ക്കാ​രി​യി​ൽ​നി​ന്ന് അ​ഞ്ച് പ​വ​ന്‍റെ മാ​ല മോ​ഷ്ടി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് സ്ത്രീ​ക​ൾ പി​ടി​യി​ൽ. മാ​ട​മ​ണ്‍ സ്വ​ദേ​ശി സ​തി​യ​മ്മ പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മാ​ല മോ​ഷ​ണം പോ​യ​ത്. ബ​സ് സ്റ്റാ​ൻ​ഡി​ൽഎ​ത്തി​യ​ശേ​ഷ​മാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രം ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ഉ​ട​ൻ​ത​ന്നെ ഇ​വ​ർ പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ഇ​വ​രെ​യും​കൂ​ട്ടി ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ബ​സി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്ന മൂ​ന്ന ്സ്ത്രീ​ക​ൾ ഓ​ട്ടോ​റി​ക്ഷ​യി​ൽ പോ​കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ജ​ലി (28), സു​മ​തി (40), പ്രി​യ (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

എ​ന്നാ​ൽ പേ​ര് വ്യ​ക്ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​വ​ർ​ക്ക് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ സ​മാ​ന കേ​സു​ക​ൾ ഉ​ണ്ടെ​ന്നു​ള്ള​ത് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്നും സി​ഐ ടി. ​ബി​ജു, എ​സ്ഐ യു. ​ബി​ജു എ​ന്നി​വ​ർ പ​റ​ഞ്ഞു.

Related posts