പിടിക്കണം കള്ളനെ പിടിക്കണം സാറേ..!  പാ​ർ​ക്കു ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് മോ​ഷ​ണം പതിവാകുന്നു; വീടുകളിലേക്ക് എത്തിക്കാൻ മാർഗമില്ലാതെ റോഡരുകിൽ ഇടുന്ന വാഹനത്തിന്‍റെ പാട്സുകളാണ് മോഷണം പോകുന്നത്

അ​ഗ​ളി: റോ​ഡ​രി​കി​ൽ രാ​ത്രി പാ​ർ​ക്കു ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് വാ​ഹ​ന​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ അ​ഴി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​താ​യി പ​രാ​തി. ചി​റ്റൂ​ർ പു​ട്ടു​മ​ല​യി​ൽ ത​ട​ത്തി​ൽ കെ​സി​ജ​നാ​ണ് പ​രാ​തി​യു​മാ​യി അ​ഗ​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി വീ​ടി​നു സ​മീ​പം പ​ഞ്ചായ​ത്ത് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​ജാ​ജ് ഡി​സ്ക​വ​ർ ബൈ​ക്കി​ൽ നി​ന്നും ബാ​റ്റ​റി​യും ഫു​ട്ട്റെ​സ്റ്റും മോ​ഷ്ടി​ക്ക​പ്പെ​ട്ടു. ഇ​തി​നു മു​ന്പ് പ​ല​ത​വ​ണ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ജീ​പ്പി​ൽ നി​ന്നും ഡീ​സ​ൽ ഉൗ​റ്റി​യെ​ടു​ത്തി​രു​ന്നു.

പു​ഴ​വ​ക്കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന മോ​ട്ടോ​ർ, വീ​ട്ടു​പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ബൈ​ക്ക്, സൈ​ക്കി​ൾ എ​ന്നി​വ മോ​ഷ​ണം ന​ട​ന്ന​താ​യും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വീ​ടു​ക​ളി​ലേ​യ്ക്ക് വാ​ഹ​നം എ​ത്തി​പ്പെ​ടാ​ത്ത ദു​ർ​ഘ​ട​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് അ​ധി​കം ക​ർ​ഷ​ക​രും വ​സി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് റോ​ഡ​രി​കി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ടാ​ന​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ല. മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്തി ത​ക്ക ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts