പ​യ്യ​ന്നൂ​ർ വി​ഠോ​ബാ ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം;  മോഷ്ടാവ് ക്ഷേത്രത്തിലെത്തിയത് അടിവസ്ത്രം ധരിച്ച്; മോഷണ ദൃശ്യം സിസിടിവി കാമറ‍യിൽ

പ​യ്യ​ന്നൂ​ര്‍:​ പ​യ്യ​ന്നൂ​ര്‍ വി​ഠോ​ബാ ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം. ചെ​മ്പ് പാ​ത്ര​ങ്ങ​ള്‍ മോ​ഷ​ണം പോ​യി. ഇ​ന്ന് രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​വ​രാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്. മേ​ൽ​ശാ​ന്തി മ​ഠം പു​റ​ത്ത് നി​ന്നു പൂ​ട്ടി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ൽ സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ അ​ടി വ​സ്ത്രം മാ​ത്രം ധ​രി​ച്ച ര​ണ്ടാ​ളു​ക​ളു​ടെ ദൃ​ശ്യം ല​ഭി​ച്ചി​ട്ടു​ണ്ട്.

ക്ഷേ​ത്ര​ത്തി​ന്‍റെ പു​റ​ത്തെ പ്ര​ദ​ക്ഷി​ണ വ​ഴി​യി​ലൂ​ടെ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ എ​ത്തി​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ 2.40 നാ​ണ മോ​ഷ്ടാ​ക്ക​ൾ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​തെ​ന്നു സി​സി​ടി​വി ദൃ​ശ്യ​ത്തി​ലെ സ​മ​യം കാ​ണി​ക്കു​ന്നു. ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ഭ​ര​ത​നാ​ചാ​രി​യു​ടെ വീ​ട്ടി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. സ​മാ​ജം സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പ​യ്യ​ന്നൂ​ര്‍ പോ​ലി​സ് ക്ഷേ​ത്ര​ത്തി​ലെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts