ധര്‍മ്മടത്ത് നിന്ന് എം.ടി രമേശ്..! ക്രമസമാ ധാനനില തകര്‍ന്നു; ധര്‍മ്മടത്തെ രണ്ടാമത്തെ കൊലപാതകം; കേന്ദ്ര ഇടപെടല്‍ ഉണ്ടാകണം

ekm-mt-rameshകൊച്ചി:സംസ്ഥാനത്തെ ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്ന സാഹചര്യത്തില്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കണ്ണൂര്‍ ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെുണ്ടെന്നും സ്വന്തം ഗ്രാമത്തില്‍ മറ്റൊരു പാര്‍ട്ടിയും പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന പിണറായിയുടെ തീരുമാനമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും രമേശ് ആരോപിച്ചു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ നൂറ് ശതമാനം പരാജയമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ പഞ്ചായത്തില്‍ രണ്ടാമത്തെ കൊലപാതകമാണ് നടന്നത്.  അക്രമം അവസാനിപ്പിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി തന്നെ വിളിച്ചു ചേര്‍ത്ത വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സമാധാനയോഗത്തിന്റെ മഷി മായുന്നതിന് മുന്പാണ് വീണ്ടും അക്രമം ഉണ്ടായിരിക്കുന്നത്.

ഈ യോഗത്തിനുശേഷം ബിജെപിക്ക് നാല് പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടമായി. ഈ സംഭവങ്ങളുടെയെല്ലാം പിന്നില്‍ സിപിഎമ്മാണെന്നത് വ്യക്തമാണ്. അക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാതെ ആയുധം താഴെവയ്ക്കാന്‍ പ്രവര്‍ത്തകരോട് കല്‍പിക്കുകയാണ് കോടിയേരി ബാലകൃഷ്ണന്‍ ചെയ്യേണ്ടതെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു.

കണ്ണൂരില്‍ അക്രമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പലവട്ടം പോലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. സിപിഎം പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി ഊരു ചുറ്റുന്നുണ്ടെന്ന കാര്യവും പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍   നടപടിയെടുക്കാന്‍ പോലീസ് തയാറായില്ല. പോലീസിന്റെ സഹായത്തോടെ സിപിഎം  ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ചിവിടുകയാണ്. പോലീസ് സംരക്ഷണം നല്കിയില്ലെങ്കില്‍ സ്വയരക്ഷാര്‍ഥം തങ്ങള്‍ തന്നെ സംരക്ഷണം ഏറ്റെടുക്കേണ്ടിവരുമെന്നും ഫാസിസ്റ്റ് ഗ്രാമങ്ങളില്‍ ബിജെപി സംഘടനാ പ്രവര്‍ത്തനം നടത്തുമെന്നും എം.ടി രമേഷ് പറഞ്ഞു.

Related posts