മൂന്നാം വയസിൽ പി​താ​വി​ൽ നി​ന്നും കരാട്ടയിൽ പ​രി​ശീ​ല​നം; പതിനഞ്ചാം വയസിൽ ജൂഡോയിൽ സംസ്ഥാനതലത്തിൽ മുന്നാം സ്ഥാനം ; നാടിന് അഭിമാനമായ നാ​ഫി​ഹിനെക്കുറിച്ചറിയാം…

മു​ക്കം: ത​ന്‍റെ മൂ​ന്നാം വ​യ​സി​ൽ പി​താ​വി​ൽ നി​ന്നും പ​രി​ശീ​ല​നം തു​ട​ങ്ങി​യ​ഇ​രു​പ​തു​കാ​ര​ൻ ഇ​ന്ന് നാ​ട്ടി​ൽ മാ​ത്ര​മ​ല്ല വി​ദേ​ശ​ത്തും ധാ​രാ​ളം ശി​ഷ്യ​ഗ​ണ​ങ്ങ​ളു​മാ​യി നാ​ടി​ന് അ​ഭി​മാ​ന​മാ​വു​ക​യാ​ണ്. ചെ​റു​വാ​ടി കു​റു​വാ​ട​ങ്ങ​ൽ നാ​ഫി​ഹ് ഉ​സ്മാ​നാ​ണ് പ​ഠ​ന​ത്തോ​ടൊ​പ്പം ക​രാ​ട്ടെ​യി​ലും ജൂ​ഡോ​യി​ലും ത്വൈ​ക്കാ​ണ്ടോ​യി​ലും മി​ക​വ് തെ​ളി​യി​ച്ച് മു​ന്നേ​റു​ന്ന​ത്. ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നാ​ഫി​ഹി​നെ തേ​ടി​യെ​ത്തി​യി​രു​ന്നു.

ഏ​ഴാം ക്ലാ​സി​ൽ​പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ജൂ​ഡോ​യി​ൽ ജി​ല്ലാ ചാ​ന്പ്യ​നാ​യി​രു​ന്നു നാ​ഫി​ഹ്.​തു​ട​ർ​ന്ന് എ​ട്ടാം ക്ലാ​സി​ലും ഒ​ന്പ​തി​ലും പ​ഠി​ക്കു​ന്പോ​ഴും ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി. പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ജൂ​ഡോ​യി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. പ്ല​സ് വ​ണ്‍ മു​ത​ൽ പ​ഠ​നം യു​എ​ഇ ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി യു​എ​ഇ​യി​ൽ താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന നാ​ഫി​ഹ് വി​ദേ​ശ​ത്തും തി​ള​ങ്ങി.​

യു​എ​ഇ യി​ലെ എ​ത്തി സ​ലാ​ത്ത് അ​ക്കാ​ദ​മി​യി​ലെ ട്രെ​യി​ന​റാ​ണ് ഇ​ന്ന് ഈ ​യു​വാ​വ്. യു. ​എ. ഇ ​യി​ലെ ക​രാ​ട്ടെ ഫെ​ഡ​റേ​ഷ​ന്‍റെ അം​ഗീ​കൃ​ത പ​രി​ശീ​ല​ക​നാ​യ നാ​ഫി​ഹി​ന് സൗ​ദി അ​റേ​ബ്യ, യു​കെ, സു​ഡാ​ൻ, നേ​പ്പാ​ൾ, ഇ​ന്ത്യ, യു​എ​ഇ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 200 ൽ ​പ​രം ശി​ഷ്യ​രു​ണ്ട് .

ജൂ​ഡോ​യി​ലും ത്വൈ​ക്കാ​ണ്ടോ​യി​ലും മി​ക​വ് തെ​ളി​യി​ച്ച ഇ​ദ്ധേ​ഹം ക​രാ​ട്ടെ​യി​ലാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കു​മി​ത്തെ ( ഫൈ​റ്റിം​ഗ്) ക​ത്ത പ്ര​ത്യേ​ക ച​ല​ന രീ​തി) എ​ന്നി​ങ്ങ​നെ പ്ര​ധാ​ന​മാ​യും ര​ണ്ടു രീ​തി​യി​ലാ​ണ് ക​രാ​ട്ടെ ന​ട​ക്കാ​റു​ള്ള​ത്. പി​താ​വ് സി.​വി.​ഉ​സ്മാ​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ നാ​ഫി​ഹി​നൊ​പ്പം മ​റ്റു മ​ക്ക​ളും മി​ക​വ് തെ​ളി​യി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്

Related posts